റ​മ​ദാ​ൻ മു​ന്നൊ​രു​ക്ക​ത്തി​ന്റെ ഭാ​​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഒ​രു​ക്കി​യ പ​രി​പാ​ടി​യി​ൽ പ​ങ്കെ‌​ടു​ക്കാ​നെ​ത്തി​യ വ്യ​വ​സാ​യ മ​ന്ത്രി

റമദാൻ 2026: മി​ക​ച്ച ഓ​ഫ​റു​ക​ളും സ​മ്മാ​ന​ങ്ങ​ളു​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്

മ​നാ​മ: വ​മ്പി​ച്ച ഓ​ഫ​റു​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി റ​മ​ദാ​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി പ്രൈ​സ് ലോ​ക്ക് പ​ദ്ധ​തി​യ​ട​ക്കം സ​ജ്ജ​മാ​ക്കി​യാ​ണ് ലു​ലു റ​മ​ദാ​നെ കാ​ത്തി​രി​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​ൻ വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ ആ​ദി​ൽ ഫ​ഖ്റൂ വി​ശി​ഷ്ട വ്യ​ക്തി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റ​മ​ദാ​ൻ കാ​ല​യ​ള​വി​ൽ 50ഓ​ളം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല വ​ർ​ധി​പ്പി​ക്കി​ല്ലെ​ന്ന് ലു​ലു അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സാ​ധ​ന​ങ്ങ​ളു​ടെ വി​ല മാ​റ്റ​മി​ല്ലാ​തെ നി​ല​നി​ർ​ത്തു​ന്ന​തി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും ഇ​ത് ന​ൽ​കു​ക.

കൂ​ടാ​തെ ‘ഹാ​പ്പി​ന​സ്’ ക​സ്റ്റ​മേ​ഴ്സി​ന് 6 ആ​ഡം​ബ​ര ജെ​റ്റൂ​ർ ടി2 ​കാ​റു​ക​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും ലു​ലു ഔ​ട്ട്‌​ലെ​റ്റി​ൽ​നി​ന്ന് 5 ദീ​നാ​റി​ന് ഷോ​പ്പി​ങ് ന​ട​ത്തു​ന്ന​വ​ർ​ക്ക് ഈ ​ന​റു​ക്കെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാം. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ചോ​ക്ല​റ്റു​ക​ൾ, ന​ട്‌​സ്, ഇ​റ​ച്ചി വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​ക്ക് പു​റ​മെ ഫാ​ഷ​ൻ വ​സ്ത്ര​ങ്ങ​ൾ​ക്കും പെ​ർ​ഫ്യൂ​മു​ക​ൾ​ക്കും പ്ര​ത്യേ​ക റ​മ​ദാ​ൻ വി​ല​ക്കു​റ​വ് ല​ഭ്യ​മാ​കും.



 

റ​മ​ദാ​ന്റെ വി​ശു​ദ്ധി കാ​ത്തു​സൂ​ക്ഷി​ച്ചു​കൊ​ണ്ട് മി​ത​മാ​യ നി​ര​ക്കി​ൽ ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ ലു​ലു ഗ്രൂ​പ് മാ​തൃ​ക​യാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞു. ഓ​രോ കു​ടും​ബ​ത്തി​നും ഈ ​റ​മ​ദാ​ൻ കൂ​ടു​ത​ൽ സ​ന്തോ​ഷ​ക​ര​വും ലാ​ഭ​ക​ര​വു​മാ​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് ലു​ലു റീ​ട്ടെ​യി​ൽ ബ​ഹ്‌​റൈ​ൻ ഡ​യ​റ​ക്ട​ർ ജു​സ​ർ രൂ​പ​വാ​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Ramadan 2026: Lulu Hypermarket with great offers and gifts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.