ബി.​കെ.​എ​സ്.​എ​ഫ് റ​മ​ദാ​ൻ ചാ​രി​റ്റി ഡ്രൈ​വ് ഉ​ദ്ഘാ​ട​ന​ത്തി​ൽ​നി​ന്ന്

ബി.​കെ.​എ​സ്.​എ​ഫ് റ​മ​ദാ​ൻ ചാ​രി​റ്റി ഡ്രൈ​വി​ന് പ്രൗ​ഢോ​ജ്ജ്വ​ല തു​ട​ക്കം

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ക്കാ​ല​മാ​യി ന​ട​ത്തി​വ​രു​ന്ന റ​മ​ദാ​ൻ ചാ​രി​റ്റി ഡ്രൈ​വി​ന്റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നം ബി.​കെ.​എ​സ്.​എ​ഫ് ര​ക്ഷാ​ധി​കാ​രി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ലോ​ക കേ​ര​ള സ​ഭ അം​ഗ​വു​മാ​യ സു​ബൈ​ർ ക​ണ്ണൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​രു ബ​ഹ്‌​റൈ​ൻ സ്വ​ദേ​ശി വ​നി​ത എ​ല്ലാ വ​ർ​ഷ​വും ന​ൽ​കി​വ​രു​ന്ന ഡ്രൈ ​ഫു​ഡ് കി​റ്റു​ക​ളു​ടെ വി​ത​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ക്കു​ന്ന​ത്.

സ​മൂ​ഹ​ത്തി​ലെ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന അ​ർ​ഹ​ത​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തി ഈ ​സ്നേ​ഹ കി​റ്റു​ക​ൾ അ​വ​രി​ൽ എ​ത്തി​ക്കാ​ൻ ബി.​കെ.​എ​സ്.​എ​ഫ് വ​ള​ന്റി​യ​ർ​ന്മാ​ർ ത​യാ​റാ​യ​താ​യി ചാ​രി​റ്റി ടീം ​ലീ​ഡ​ർ അ​ൻ​വ​ർ ക​ണ്ണൂ​ർ അ​റി​യി​ച്ചു.

പ​രി​പാ​ടി​യി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ന​ജീ​ബ് ക​ട​ലാ​യി, ഫ​സ​ൽ ഹ​ഖ്, ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, സ​ത്യ​ൻ പേ​രാ​മ്പ്ര, അ​ൻ​വ​ർ ശൂ​ര​നാ​ട്, ഷെ​മീ​ർ പൊ​ട്ട​ച്ചോ​ല, സ​ലീം ന​മ്പ്ര, നൗ​ഷാ​ദ് പൂ​നൂ​ർ, ദീ​പ​ക്, ജാ​ബി​ർ, സൈ​ന​ൽ കൊ​യി​ലാ​ണ്ടി, മൂ​സ ഹാ​ജി, അ​ജീ​ഷ് കെ.​വി, ഷ​ഹ​ബാ​സ് സു​ബൈ​ർ, ഖൈ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ന​സ് റ​ഹീം സ്വാ​ഗ​ത​വും കാ​സിം പാ​ട​ത്ത​കാ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 39614255, 33040446 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റ​മ​ദാ​നി​ലെ തു​ട​ർ​ന്നു​ള്ള ദി​ന​ങ്ങ​ളി​ൽ സൗ​ജ​ന്യ ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണ​ങ്ങ​ൾ, ലേ​ബ​ർ ക്യാ​മ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ, വ​ഴി​യോ​ര​ങ്ങ​ളി​ലെ ഇ​ഫ്താ​ർ സ്നാ​ക്സ് ബാ​ഗു​ക​ളു​ടെ വി​ത​ര​ണം, ഗ​ബ്ഗ മ​ജ് ലി​സു​ക​ൾ, റ​മ​ദാ​ൻ സ​ന്ദേ​ശ സ​ദ​സ്സു​ക​ൾ എ​ന്നീ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​താ​യും ബി.​കെ.​എ​സ്.​എ​ഫ് ഹെ​ൽ​പ് ലൈ​ൻ ടീം ​അ​റി​യി​ച്ചു.

Tags:    
News Summary - B.K.S.F. Ramadan Charity Drive begins with a bang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.