ഗ​വേ​ഷ​ക​ർ ഖ​ന​ന​ത്തി​നി​ടെ

ആ​ലി​യി​ലെ ശ്മ​ശാ​ന ഭൂ​മി​യി​ൽ പു​രാ​ത​ന ശേ​ഷി​പ്പു​ക​ൾ ക​ണ്ടെ​ത്തി

മ​നാ​മ: ആ​ലി​യി​ലെ ശ്മ​ശാ​ന ഭൂ​മി​യി​ൽ ന​ട​ത്തി​യ ഖ​ന​ന​ത്തി​ൽ​നി​ന്ന് പു​രാ​ത​ന ദി​ൽ​മ​ൻ കാ​ല​ഘ​ട്ട​ത്തി​ലെ പു​തി​യ ച​രി​ത്ര​ശേ​ഷി​പ്പു​ക​ൾ ക​ണ്ടെ​ത്തി ജാ​പ്പ​നീ​സ് പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ.

ജാ​പ്പ​നീ​സ് ഗ​വേ​ഷ​ക​ർ കണ്ടെത്തിയ പുരാതന ശേഷിപ്പുകൾ

ടോ​ക്യോ നാ​ഷ​ന​ൽ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ക​ൾ​ച​റ​ൽ പ്രോ​പ്പ​ർ​ട്ടീ​സി​ലെ വി​ദ​ഗ്ധ​രാ​ണ് ഖ​ന​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഏ​ഴു​നൂ​റി​ല​ധി​കം ശ്മ​ശാ​ന കു​ന്നു​ക​ളു​ള്ള ഈ ​പ്ര​ദേ​ശ​ത്ത്, ‘ഏ​ർ​ലി ദി​ൽ​മ​ൻ’ കാ​ല​ഘ​ട്ട​ത്തി​ലെ മ​നു​ഷ്യ​ജീ​വി​ത​ത്തെ​യും സം​സ്‌​കാ​ര​ത്തെ​യും കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളാ​ണ് ഖ​ന​ന​ത്തി​ലൂ​ടെ ല​ഭി​ച്ച​ത്.

മ​ഖാ​ബ​യി​ലെ ഒ​ന്നാം ന​മ്പ​ർ ശ്മ​ശാ​ന കു​ന്നി​ൽ ന​ട​ത്തി​യ ഖ​ന​ന​ത്തി​ൽ ‘ടൈ​ലോ​സ്’ കാ​ല​ഘ​ട്ട​ത്തി​ലെ ഒ​രു ഇ​രു​മ്പ് ക​ഠാ​ര​യും അ​രി​വാ​ളും ക​ണ്ടെ​ടു​ത്തി​രു​ന്നു. ടൈ​ലോ​സ് കാ​ല​ഘ​ട്ട​ത്തി​ലെ ഒ​രു ശ​വ​കു​ടീ​ര​ത്തി​ൽ​നി​ന്ന് ആ​യു​ധം ക​ണ്ടെ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​ണെ​ന്ന് പു​രാ​വ​സ്തു മി​ഷ​ൻ ത​ല​വ​ൻ ഡോ. ​കി​യോ​ഹൈ​ഡ് സൈ​റ്റോ പ​റ​ഞ്ഞു.

ബ​ഹ്‌​റൈ​ൻ അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച​ർ ആ​ൻ​ഡ് ആ​ന്റി​ക്വി​റ്റീ​സ് സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക ‘ഓ​പ​ൺ ഡേ’ ​പ​രി​പാ​ടി​യി​ലൂ​ടെ ഖ​ന​നം ചെ​യ്ത വ​സ്തു​ക്ക​ൾ കാ​ണാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കി.

പു​രാ​ത​ന കാ​ല​ത്തെ ശ്മ​ശാ​ന രീ​തി​ക​ൾ, വി​ശ്വാ​സ​ങ്ങ​ൾ, സാ​മൂ​ഹി​ക ഘ​ട​ന എ​ന്നി​വ മ​ന​സ്സി​ലാ​ക്കാ​ൻ ഈ ​ഖ​ന​നം സ​ഹാ​യി​ക്കു​മെ​ന്ന് ഗ​വേ​ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു. ജ​പ്പാ​നും ബ​ഹ്‌​റൈ​നും ത​മ്മി​ലു​ള്ള സാം​സ്‌​കാ​രി​ക സ​ഹ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

ആ​റാ​യി​രം വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ബ​ഹ്‌​റൈ​ന്റെ ച​രി​ത്ര​ത്തെ കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​ൻ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ വ​ഴി​തു​റ​ക്കും.

Tags:    
News Summary - Ancient remains found in Ali cemetery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.