അൽ നൂർ ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച കായികദിന പരിപാടിയിൽനിന്ന്
മനാമ: ബഹ്റൈൻ സ്പോർട്സ് ഡേയോടനുബന്ധിച്ച് അൽ നൂർ ഇന്റർനാഷനൽ സ്കൂളിൽ വൈവിധ്യമാർന്ന കായിക മാമാങ്കം അരങ്ങേറി.
ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ട് വിദ്യാർഥികളും അധ്യാപകരും പങ്കെടുത്ത ഊർജസ്വലമായ വാക്കത്തൺ നടന്നു. ടീം വർക്കിന്റെയും കായികക്ഷമതയുടെയും പ്രതീകമായി മാറിയ ഈ നടത്തത്തിൽ സ്കൂളിലെ എല്ലാ വിഭാഗങ്ങളും സജീവമായി പങ്കെടുത്തു. വാക്കത്തണിനുശേഷം വ്യത്യസ്ത ഗ്രേഡുകളിലെ വിദ്യാർഥികൾക്കായി നിരവധി കായിക മത്സരങ്ങൾ നടന്നു. വിദ്യാർഥികൾക്ക് പുറമെ അധ്യാപകർക്കും സ്റ്റാഫ് അംഗങ്ങൾക്കുമായി പ്രത്യേക കായിക ഇനങ്ങൾ സംഘടിപ്പിച്ചു.
സെക്ഷൻ തലവന്മാരും സ്കൂൾ ഉദ്യോഗസ്ഥരും കായിക മത്സരങ്ങളിൽ നേരിട്ട് പങ്കുചേർന്നത് വിദ്യാർഥികൾക്ക് വലിയ ആവേശമായി. വിദ്യാർഥികളുടെ കായികവും വ്യക്തിപരവുമായ വളർച്ചക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
സ്പോർട്സ്മാൻ സ്പിരിറ്റും പരസ്പര സൗഹൃദവും വളർത്താൻ ഈ ദിനം സഹായിച്ചതായി സ്കൂൾ അധികൃതർ വ്യക്തമാക്കി. കായികക്ഷമത ഒരു സംസ്കാരമായി വളർത്തിയെടുക്കാനുള്ള രാജ്യത്തിന്റെ ദൗത്യത്തിന് അൽ നൂർ ഇന്റർനാഷനൽ സ്കൂൾ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.