യൂനസ് നാട്ടിലേക്കുള്ള യാത്രക്കിടെ
മനാമ: ബഹ്റൈനിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവാസി യുവാവിന് നിയമസഹായവുമായി പ്രവാസി ലീഗൽ സെൽ. ഭക്ഷണ വിതരണത്തിനായി ബൈക്കിൽ പോകുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട യൂനസ് പൈനാട്ടിൽ എന്ന യുവാവിനാണ് സംഘടന തുണയായത്.
അപകടത്തിൽ സാരമായ പരിക്കേറ്റ യൂനസ് അഞ്ച് ഓപറേഷനുകൾക്കാണ് വിധേയനായത്. തുടർന്ന് ചികിത്സാ കാലയളവിലും നിയമനടപടികളിലും ഏറെ പ്രയാസപ്പെട്ട ഇദ്ദേഹത്തിന് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ പ്രവർത്തകർ സമയോചിതമായ സഹായം നൽകുകയായിരുന്നു. പ്രവാസി ലീഗൽ സെല്ലിന്റെ ഇടപെടലിലൂടെ അപകടത്തിന് കാരണമായ കാർ ഡ്രൈവർക്ക് ശിക്ഷ ഉറപ്പാക്കാൻ സാധിച്ചു. ഇതോടെ നിയമനടപടികൾ പൂർത്തിയാക്കി യൂനുസിന് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യമൊരുങ്ങി.
തനിക്ക് നീതി ലഭ്യമാക്കാൻ സഹായിച്ച ബഹ്റൈൻ സർക്കാർ അധികൃതർക്കും പ്രവാസി ലീഗൽ സെൽ ഭാരവാഹികളായ സുധീർ തിരുനിലത്ത്, റിതിൻ രാജ്, ബുഷറ മയ്യുഫ്, ഫൈസൽ പട്ടാണ്ടി, സാബു ചിറമ്മൽ എന്നിവർക്കും യൂനസ് നന്ദി അറിയിച്ചു. പ്രവാസ ലോകത്ത് പ്രയാസമനുഭവിക്കുന്നവർക്ക് എന്നും താങ്ങും തണലുമായി പ്രവാസി ലീഗൽ സെൽ മുന്നിലുണ്ടാകുമെന്ന് സുധീർ തിരുനിലത്ത് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.