മനാമ: ഗസ്സയിലെ ജോർഡൻ ഫീൽഡ് ആശുപത്രിക്ക് ചുറ്റും ഇസ്രായേൽ സേന നടത്തിയ ബോംബാക്രമണത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. ഏഴ് മെഡിക്കൽ സ്റ്റാഫുകൾക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾക്കും ജനീവ കരാറിനും വിരുദ്ധമായതാണ് ആശുപത്രികൾക്കും മെഡിക്കൽ മേഖലയിലുള്ളവർക്ക് നേരെയുള്ള അക്രമമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ജോർഡന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം ഗസ്സയിൽ അടിയന്തര വെടിനിർത്തലിനും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഗസ്സയിൽ യുദ്ധക്കെടുതി അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിനുള്ള മാനുഷിക ഇടനാഴി തുറക്കേണ്ടത് അനിവാര്യമാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.