മനാമ: അൽ അഖ്സ മസ്ജിദിൽ അതിക്രമിച്ചുകടന്ന ഇസ്രായേൽ നടപടിയെ ബഹ്റൈൻ അപലപിച്ചു. ഇസ്രായേൽ ഗവൺമെന്റ് പ്രതിനിധികളും ചർച്ച് മേധാവികളും തീവ്ര വലതുപക്ഷ വിഭാഗം നേതാക്കളുമാണ് ഇസ്രായേൽ സൈനിക സംരക്ഷണത്തോടെ അൽ അഖ്സ മസ്ജിദിലേക്ക് അതിക്രമിച്ചു കടന്നത്. അന്താരാഷ്ട്ര മര്യാദകൾക്ക് വിരുദ്ധമായ ഇത്തരം നടപടികൾ ആവർത്തിക്കുന്നത് അംഗീകരിക്കാനാവില്ല. ഖുദുസിന്റെ ചരിത്രപരമായ വിശുദ്ധിയും പവിത്രതയും നിലനിർത്താനും മാനിക്കാനും ഇസ്രായേൽ സന്നദ്ധമാവേണ്ടതുണ്ട്.
അന്താരാഷ്ട്ര കരാറുകളനുസരിച്ച് വിശുദ്ധ പ്രദേശങ്ങളുടെ സംരക്ഷണത്തിന് ജോർഡൻ സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികളെ മാനിക്കേണ്ടതുമുണ്ട്. ഫലസ്തീൻ മണ്ണിൽ സമാധാനം സ്ഥാപിക്കുന്നതിന് തടസ്സമായി നിൽക്കുന്ന ഇസ്രായേലിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നതായും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.