ബഹ്റൈനിലെത്തിയ യു.എ.ഇ സൈനിക പ്രതിനിധി സംഘം തലവനെ ചീഫ് കമാൻഡർ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range യു.എ.ഇ സൈനിക സംഘത്തെ സ്വീകരിച്ച് ബഹ്റൈൻ ചീഫ് കമാൻഡർ
മനാമ: യു.എ.ഇ സൈനിക സംഘത്തെ സ്വീകരിച്ച് ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) ചീഫ് കമാൻഡർ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ. യു.എ.ഇ മേജർ ജനറൽ റാഷിദ് അൽ ഖാബിയുടെ നേതൃത്വത്തിലെത്തിയ സൈനിക സംഘത്തെയാണ് കമാൻഡർ സ്വീകരിച്ചത്. പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ബിൻ ഹസൻ ആൽ നുഐമിയും യോഗത്തിൽ പങ്കെടുത്തിരുന്നു. ദൃഢമായ ബഹ്റൈൻ-യു.എ.ഇ ബന്ധത്തെയും എല്ലാ മേഖലയിലുമുള്ള ഇരുരാജ്യങ്ങളുടെ സഹകരണ മനോഭാവത്തേയും ചീഫ് കമാൻഡർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.