ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച പുതുവത്സരാഘോഷത്തിൽ കുട്ടികൾക്ക്
സ്നേഹസമ്മാനങ്ങൾ കൈമാറിയപ്പോൾ
മനാമ: ഇടപ്പാളയം ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി പുതുവത്സരാഘോഷവും സൗഹൃദ സംഗമവും സംഘടിപ്പിച്ചു.
‘ന്യൂ ഇയർ ഫ്രണ്ട് ഗിഫ്റ്റ് എക്സ്ചേഞ്ച് ആൻഡ് മീറ്റ് അപ്’ എന്ന പേരിൽ നടന്ന പരിപാടിയിൽ അംഗങ്ങൾ തമ്മിൽ സ്നേഹസമ്മാനങ്ങൾ കൈമാറി, പരസ്പര സൗഹൃദവും കൂട്ടായ്മയുടെ ബന്ധങ്ങളും കൂടുതൽ ഊട്ടിയുറപ്പിച്ചു. കുട്ടികളിലെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചിൽഡ്രൻസ് വിങ്ങിന്റെ നേതൃത്വത്തിൽ ‘ന്യൂ ഇയർ കാർഡ് നിർമാണ മത്സരം സംഘടിപ്പിച്ചു. ലേഡീസ് വിങ്ങും ചിൽഡ്രൻസ് വിങ്ങും സംയുക്തമായി ഒരുക്കിയ ഈ മനോഹരമായ ഒത്തുചേരൽ ഓരോ അംഗത്തെയും സ്നേഹത്തോടെ ചേർത്തുപിടിച്ച ഊഷ്മളമായൊരു കുടുംബസംഗമമായി മാറി.
പ്രവാസഭൂമിയിൽ സ്നേഹവും ഐക്യവും മുൻനിർത്തിയുള്ള ഇത്തരം വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.