Posted On
date_range Updated On
date_range ബഹ്റൈന്‍, ബ്രിട്ടീഷ് ദേശീയ സുരക്ഷ ഉപദേഷ്ടാക്കള്‍ ചര്‍ച്ച നടത്തി
മനാമ: ബഹ്റൈന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവും റോയല്‍ ഫോഴ്സ് മേധാവിയുമായ മേജര്‍ ജന റല്‍ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫ ബ്രിട്ടീഷ് സര്‍ക്കാറിെൻറ ദേശീയ ഉപദേഷ്ടാവ് സര് മാര്‍ക്ക് സിദോളുമായി ചർച്ച നടത്തി. ശൈഖ് നാസിറിെൻറ ബ്രിട്ടൻ സന്ദര്‍ശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ശൈഖ് നാസിറിനെ ബ്രിട്ടനിലേക്ക് സ്വാഗതം ചെയ്ത മാര്‍ക് ബഹ്റൈനും ബ്രിട്ടനും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് വിലയിരുത്തി. ബഹ്റൈന്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ബ്രിട്ടെൻറ സഹകരണം വിലമതിക്കാനാവാത്തതാണെന്ന് ശൈഖ് നാസിര്‍ പറഞ്ഞു. മേഖലയില്‍ സമാധാനവും ശാന്തിയും ഉറപ്പുവരുത്തുന്നതിലും ബ്രിട്ടെൻറ പങ്ക് നിര്‍ണായകമാണ്. സര് മാര്‍ക് ഒരുക്കിയ അത്താഴ വിരുന്നിലും ശൈഖ് നാസിർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.