മുഴങ്ങിയത്​ എല്ലാം നഷ്​ടമായവരുടെ രോദനം

മനാമ: ഗൾഫിൽ കിടന്ന്​ കഷ്​ടപ്പെട്ട സമ്പാദ്യം നാട്ടിലെ പ്രളയം കവർന്നതി​​​െൻറ വേദനയുമായാണ്​ അവർ എത്തിയത്​. ചിലർ പൊട്ടിക്കരച്ചിലോടെയാണ്​ തങ്ങളുടെ കുടുംബത്തി​​​െൻറ അവസ്ഥകൾ വിവരിച്ചത്​. കേരളത്തിലെ പ്രളയക്കെടുതിയിൽ പ്രളയദുരിത ബാധിതരായ പ്രവാസികളെ കുറിച്ച്​ ‘ഗൾഫ്​ മാധ്യമം’ വാർത്തകളുടെ അടിസ്ഥാനത്തിൽ കേരള പ്രവാസി കമ്മീഷൻ , ലോക കേരളസഭ ബഹ്‌റൈൻ അംഗങ്ങൾ എന്നിവ ർ സംയുക്തമായി മുൻകൈ എടുത്താണ്​ യോഗം വിളിച്ചത്​. കേരളീയ സമാജത്തിൽ നടന്ന യോഗത്തിൽ പ്രളയദുരിതത്തി​​​െൻറ ഇരകളായ 31 പ്രവാസികൾ പ​െങ്കടുത്തു.

പ്രളയത്തിൽ നാശനഷ്​ടങ്ങൾ സംഭവിച്ച പ്രവാസികളുടെ റിപ്പോർട്ട് സ്വീകരിക്കുവാനും അത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുന്നതിനും വേണ്ടിയാണ്​ ​യോഗം നടത്ത​ുന്നതെന്ന്​ ബന്​ധപ്പെട്ടവർ അറിയിച്ചു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിനെ കൂടാതെ ലോക കേരള സഭ അംഗങ്ങൾ ആയ സി.വി. നാരായണൻ , രാജു കല്ലുംപുറം തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. തൃശൂർ, വയനാട്​, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്​, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ പ്രവാസികളാണ്​ പ​െങ്കടുത്തത്​. വീടിന്​ നാശനഷ്​ടമുണ്ടായതും സമ്പാദ്യം നഷ്​ടമായതും എല്ലാം അവർ വിവരിച്ചു. ഇതുമായി ബന്​ധപ്പെട്ട അപേക്ഷകൾ നൽകുകയും ചെയ്​തു.

‘ഗൾഫ്​ മാധ്യമ’ത്തിന്​ അഭിനന്ദനം
മനാമ: പ്രളയബാധിതരായ പ്രവാസികളെ കുറിച്ച്​ തുടർച്ചയായ റിപ്പോർട്ടുകൾ പ​ുറത്തുകൊണ്ടുവന്ന ‘ഗൾഫ്​ മാധ്യമ’ത്തിന്​ യോഗത്തിൽ അഭിനന്ദനം. പ്രളയത്തിൽ പ്രവാസികൾ ഇരയായതിനെകുറിച്ച്​ ശ്ര​േദ്ധയമായ റിപ്പോർട്ടുകൾ ഗൾഫ്​ മാധ്യമം പ്രസിദ്ധീകരിച്ചതായി, യോഗത്തി​​​െൻറ സംഘാടകനായ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ പറയുകയും അനുമോദിക്കുകയും ചെയ്​തു.

നഷ്​ടപരിഹാരം ലഭിക്കാൻ നടപടികൾ സ്വീകരിക്കും
മനാമ: പ്രളയത്തിൽ നാശനഷ്​ടങ്ങൾ ലഭിച്ച പ്രവാസി സമൂഹത്തിന്​ കൃത്യമായ നഷ്​ടപരിഹാരം ഉറപ്പുവരുത്താൻ എല്ലാവിധ നടപടികൾക്കും പ്രവാസി കമ്മീഷനും കേരള ലോകസഭ അംഗങ്ങളും മുന്നിലുണ്ടാകുമെന്നും സംഘാടകർ യോഗത്തിൽ പറഞ്ഞു. പ്രവാസികളുടെ അപേക്ഷകൾ കേരള ഗവൺമ​​െൻറിന്​ അയച്ചുകൊടുക്കുകയും നടപടി ഉണ്ടാകാനായി ശ്രമിക്കുകയും ചെയ്യുമെന്നും സംഘാടകർ പറഞ്ഞു.

Tags:    
News Summary - bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.