മനാമ: മൂന്ന് പതിറ്റാണ്ട് കാലം ബഹ്‌റൈനില്‍ കെ.എം.സി.സി പ്രവര്‍ത്തനങ്ങളിലെ നിറസാന്നിധ്യമായി നേതൃപരമായ പങ്ക് വഹിച്ച കെ.എം.സി.സി മുന്‍ ജില്ലാ പ്രസിഡൻറും സംസ്ഥാന കെ.എം.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന അലി കൊയിലാണ്ടിയെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആദരിച്ചു. ബഹ്‌റൈന്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി കാല്‍ കോടി രൂപയിലേറെ ചെലവഴിച്ച് റോഡിലിറക്കിയ, ഇ. അഹമ്മദ് സാഹിബ് മെമ്മോറിയല്‍ ഐ.സി.യു ആംബുലന്‍സ് സമര്‍പ്പണ വേദിയിലാണ് കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അലി കൊയിലാണ്ടിയെ ആദരിച്ചത്.
ചടങ്ങില്‍ എ.പി. ഫൈസല്‍ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ.മുനീര്‍, പി.വി.അബ്ദുല്‍ വഹാബ് എം.പി, സി.കെ.സുബൈര്‍, സി.മോയിന്‍കുട്ടി, നജീബ് കാന്തപുരം, കെ.എം.സി.സി നേതാക്കളായ കളത്തിങ്കല്‍ അസൈനാര്‍, ഹബീബുറഹ്മാന്‍, ആലിയ ഹമീദ് ഹാജി, കെ.പി.മുസ്തഫ, ഫൈസല്‍ കോട്ടപ്പള്ളി, ഒ.കെ. കാസിം, അബൂബക്കര്‍ ഹാജി മുട്ടുങ്ങല്‍, കല്ലിയോട്ട് മൂസഹാജി, മന്‍സൂര്‍ കോഴിക്കോട്, ഫിറോസ് കല്ലായി, നിഅ്മത്തുള്ള കോട്ടക്കല്‍, മുസ്തഫ മുട്ടുങ്ങല്‍, എം.കെ.കെ. മൗലവി, പി.പി.എം കുനിങ്ങാട്, ആര്‍.യൂസുഫ് ഹാജി, കെ.കെ. മമ്മി മൗലവി, നൂറുദ്ദീന്‍ മുണ്ടേരി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.