മനാമ: കുടുബ ഭദ്രതയും സാമൂഹിക പ്രതിബദ്ധതയുമുള്ളവർക്ക് മാത്രമേ ഉത്തമ സമൂഹത്തെ കെട്ടിപ്പടുക്കാൻ കഴിയുകയുള്ളുവെന്നും കോവിഡ് കാലം ഇത് രണ്ടും നന്നാക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും ഹ്യൂമൺ വെൽഫയർ ജന. സെക്രട്ടറി ടി. ആരിഫലി വ്യക്തമാക്കി. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ദിശ സെൻററുമായി സഹകരിച്ച് ‘മനസ്സടുപ്പം മതി നമുക്ക്’എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഇ-ഈദ് സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ജമാൽ നദ്വി ഇരിങ്ങൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫാ. സേവേരിയോസ് തോമസ്, ഇസ്കോൺ ബഹ്റൈൻ പ്രസിഡൻറ് എച്ച്. ആർ വരദരാജൻ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്ണപിള്ള, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ എന്നിവർ ആശംസകൾ നേർന്നു.
നജ്ദ റഫീഖ് പ്രാർഥനാ ഗീതം ആലപിച്ചു. റമദാനിൽ നടത്തിയ പ്രശ്നോത്തരി വിജയികളെ ജന. സെക്രട്ടറി എം.എം സുബൈർ പ്രഖ്യാപിച്ചു. രത്നവല്ലി ഗോപകുമാർ, സുബി ജോൺ, സരിത മോഹൻ, ശ്രീലത പങ്കജ്, ഗീത സി മോഹൻ, പ്രേമലത. പ്രീതി ബിനു, റിനി മാത്യു, ജീന മോൾ ഷിനോയ് എന്നിവർ വിജയികളായി. ദിശ സെൻറർ ഡയറക്ടർ സ്വാഗതവും ഫ്രൻഡ്സ് എക്സിക്യൂട്ടീവ് അംഗം സാജിദ് നരിക്കുനി നന്ദിയും പറഞ്ഞു. യൂനുസ് സലീം പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.