ബഹ്​റൈനിൽ 66 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​കൂ​ടി രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു

മ​നാ​മ: ബഹ്​റൈനിൽ 66 വിദേശ തൊഴിലാളികൾക്കുകൂടി കോവിഡ്​ -19 രോഗം സ്​ഥിരീകരിച്ചു.
സൽമാബാദിലെ താമസ സ്​ഥലത്ത്​ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇവരെ ബുധനാഴ്​ച പ്രത്യേക ക്വാറൻറീൻ കേന്ദ്രത്തിലേക്ക്​ മാറ്റിയിരുന്നു. ലബോറട്ടറ ി പരിശോധനയിൽ രോഗം സ്​ഥിരീകരിച്ചതിനെത്തുടർന്ന്​ ഇവരെ വിദേശ തൊഴിലാളികൾക്കായുള്ള ​െഎസൊലേഷൻ കേന്ദ്രത്തിലേക്ക്​ മാറ്റി.

ഇവർ ഉൾപ്പെടെ 74 പേർക്കാണ്​ വ്യാഴാഴ്​ച രോഗം സ്​ഥിരീകരിച്ചത്​. കഴിഞ്ഞ ദിവസം 47 വിദേശ തൊഴിലാളികൾക്ക്​ രോഗം സ്​ഥിരീകരിച്ചിരുന്നു. രോഗം സ്​ഥിരീകരിച്ച ആളുമായി സമ്പർക്കം പുലർത്തിയതിനെത്തുടർന്ന്​ എല്ലാ തൊഴിലാളികളെയും താമസ സ്​ഥാലത്തുതന്നെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

ക്വാറൻറീനിൽ കഴിഞ്ഞവർ പുറത്ത്​ പോയിട്ടില്ലെന്നും പ്രവാസികൾക്കിടയിൽ രോഗ വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ​വ്യാഴാഴ്​ച 44 പേർ സുഖം പ്രാപിച്ചതോടെ രോഗ മുക്​തി നേടിയവരുടെ എണ്ണം 381 ആയി ഉയർന്നു. നിലവിൽ 258 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​.

LATEST VIDEO

Full View
Tags:    
News Summary - bahrain, bahrain news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.