കോവിഡ് വന്ന് സ്കൂൾ അവധി ആയതുകൊണ്ട് കുട്ടികൾ വീട്ടിൽ കുത്തിയിരിപ്പാണ്. ഇതുവരെ വീ ട്ടിൽനിന്ന് പുറത്തിറങ്ങാത്ത ഒരു ദിവസം പോലും അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ടി. വിയുടെ മുന്നിൽ ഇരിക്കുന്നത് അവർക്കു ബോറടിക്കുന്നു പോലും. പ്രത്യേകിച്ച് ഷാലൂട്ടന്. ശ രിയാണ്, സ്കൂൾ ഉെണ്ടങ്കിൽ അര മണിക്കൂർ മാത്രമേ ടി.വി കാണിക്കാറുള്ളൂ. എങ്കിൽ വാ നമുക്ക് ഇന്ന് ഈ ബിൽഡിങ്ങിനു ചുറ്റും വൃത്തിയാക്കാം എന്ന് പറഞ്ഞപ്പോൾ അവർക്കു പൂർണ സമ്മതം. അങ്ങനെ മുഷിഞ്ഞ ഉടുപ്പും ഇട്ടു മാതാവും നാലു മക്കളും ക്ലീനിങ് തുടങ്ങി.
ക്ലീനിങ്ങിെൻറ ഇടയിൽ മക്കൾ ആദ്യമായി രണ്ടു ജീവികളെ പരിചയപ്പെട്ടു. ഒരു പഴുതാരയെയും പിന്നൊരു പല്ലിയെയും. പഴുതാരയെ അവർ ആദ്യമായിട്ടാണ് കാണുന്നത്. പഴുതാര എന്ന് പല പ്രാവശ്യം പറഞ്ഞു കൊടുത്തിട്ടും പൈതാര എന്നുമാത്രം പറയുന്ന അവർക്ക് അതിെൻറ ഇംഗ്ലീഷ് അറിയണം പോലും. മലയാളം മീഡിയത്തിൽ പഠിച്ച മാതാവ്തല പുകച്ചിട്ടും ഒരു പിടിയും കിട്ടിയില്ല. വേഗം ഫോണെടുത്തു ഗൂഗിളിൽ തപ്പിയപ്പോൾ കൊച്ചു മോളുടെ ഒരു ഡയലോഗ്.... ഈ മമ്മക്ക് ഒന്നും അറിയില്ല. എല്ലാം ഫോണിൽ നോക്കിയാലേ അറിയൂ എന്ന്. ഏതായാലും ഞാനും പഠിച്ചു ഒരു ഇംഗ്ലീഷ് വാക്ക്. Centipede എന്നാൽ പഴുതാര. 100 കാലുകൾ എന്നർഥം വരുന്ന ലാറ്റിൻ വാക്കാണ് പോലും.
പക്ഷേ പഴുതാരയുടെ കാലുകളുടെ എണ്ണം 30 മുതൽ 60 വരെയാണ്.പിന്നെ പല്ലിയെ നാട്ടിൽ വച്ചു കണ്ടിട്ടുള്ളതിനാൽ അധികം വിശദീകരണം ആവശ്യമായില്ല. പക്ഷേ, നമ്മുടെ നാട്ടിലെ പല്ലി കുറച്ചുകൂടി സുന്ദരിയാട്ടോ. അവരുടെ വല്യമ്മക്ക് ഈ ഭൂമിയിൽ പേടിയുള്ള ഏക ജീവിയാണ് പല്ലി. പല്ലിയെ കണ്ടാൽ അവിടെയൊക്കെ ആനാംവെള്ളം തളിച്ച് മമ്മി ശുചിയാക്കും. അങ്ങനെ വൈകീേട്ടാടു കൂടി ഞങ്ങൾ എല്ലാം വൃത്തിയാക്കി ചപ്പുചവറുകൾ തീയിട്ടു കത്തിച്ചു. തീയുടെ ചുറ്റുമിരുന്നു അവരുടെ കൂടെ വൈകീട്ടത്തെ ചെറിയ തണുപ്പുള്ള കാറ്റിനെ പ്രതിരോധിക്കുമ്പോൾ എനിക്കും മനസ്സിലായി.... കുട്ടികളുടെ കൂടെയുള്ള ഈ നിമിഷങ്ങൾക്ക് ആയിരം സിനിമകൾ കാണുന്നതിലും സുഖമുെണ്ടന്ന്...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.