മനാമ: രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും വൈദ്യുതി ബില്‍ മൂന്നു മാസം സര്‍ക്കാര്‍ അടക്കുമെന്ന പ്രഖ്യാപനം ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കുമെന്ന് വൈദ്യുതി, ജ ലകാര്യ മന്ത്രി വാഇല്‍ അല്‍ മുബാറക് അറിയിച്ചു. ഓരോ ഉപഭോക്താവിെൻറയും ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ ബില്ലാണ് സര്‍ക്കാര്‍ വഹിക്കുക. കഴിഞ്ഞ വര്‍ഷം ഇതേ മാസങ്ങളില്‍ ഉണ്ടായിരുന്ന ബില്‍ തുകയായിരിക്കും ഇതിനായി കണക്കാക്കുക. കൊറോണ ആശങ്ക പടര്‍ത്തിയ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമെന്ന നിലക്കാണ് ഹമദ് രാജാവ് പ്രഖ്യാപനം നടത്തിയിരുന്നത്.
രാജ്യത്തിെൻറ സാമ്പത്തിക വളര്‍ച്ചക്ക് മങ്ങലേല്‍ക്കാതിരിക്കാനും ജനങ്ങളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനും നിര്‍ദേശം കാരണമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതില്‍ അദ്ദേഹം ബന്ധപ്പെട്ടവര്‍ക്ക് അഭിനന്ദനം അറിയിക്കുകയും എല്ലാത്തരം പ്രതിസന്ധികളെയും അതിജയിക്കാന്‍ ബഹ്റൈന്‍ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. മന്ത്രാലയത്തിലുള്ള മുഴുവന്‍ ജീവനക്കാരും കൊറോണ വൈറസ് പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിച്ച് സേവനം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.