മനാമ: കോവിഡ് -19 രോഗവ്യാപനം തടയുന്നതിൽ ഇറാൻ അനാസ്ഥ കാണിച്ചതായി ആഭ്യന്തര മന്ത്രി ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങൾ ഇറാൻ പാ ലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എം.പിമാരും ശൂറ കൗൺസിൽ അംഗങ്ങളും പെങ്കടുത്ത ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനിലേക്ക് യാത്ര ചെയ്യുന്നത് ബഹ്റൈൻ വിലക്കിയിട്ടും അവിടെ എത്തിയ ബഹ്റൈൻ പൗരന്മാരുടെ പാസ്േപാർട്ട് സ്റ്റാമ്പ് ചെയ്യാൻ ഇറാൻ തയാറായില്ല.
രോഗം വ്യാപിക്കുന്നതിന് ഇറാൻ കൂട്ടുനിൽക്കുകയാണ് ചെയ്തത്. ജൈവായുധ യുദ്ധത്തിന് തുല്യമായ ഇൗ നടപടി അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് കുറ്റകരമാണ്. രാജ്യത്ത് രോഗം വ്യാപിക്കുന്നത് തടയാൻ സർക്കാർ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തുള്ള ബഹ്റൈൻ പൗരന്മാരെ സർക്കാർ കൈയൊഴിയില്ല. ആരോഗ്യ മന്ത്രാലയത്തിെൻറ നടപടികളെ വിശ്വസിക്കണമെന്നും അദ്ദേഹം പ
റഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.