മനാമ: കോവിഡ്-19 സംശയത്തിൽ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയുന്നവരിൽ 47 പേരെ ചൊവ്വാഴ് ച വിട്ടയച്ചു. ഇതോടെ, നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയവരുടെ എണ്ണം 115 ആയി. ബഹ്റൈൻ സ്വദേശികളായ 45 പേരെയും ഇന്തോനേഷ്യക്കാരായ രണ്ടുപേരെയുമാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇറ്റലി, ദക്ഷിണ കൊറിയ, ഇൗജിപ്ത്, ലബനാൻ എന്നിവിടങ്ങളിൽനിന്ന് വന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവർ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെട്ട് വൈദ്യ പരിശോധനയും നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.