കുവൈത്ത് സിറ്റി: മുഹബ്ബത്ത് കുവൈത്ത് കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘മുഹബ്ബത്തിൻ തി ളക്കം-2020’ പരിപാടി സംഘടിപ്പിച്ചു. പ്രസിഡൻറ് നിയാസ് മജീദ് അധ്യക്ഷത വഹിച്ചു. സാമൂഹിക, മാധ്യമ പ്രവർത്തൻ ഹബീബുല്ല മുറ്റിച്ചൂർ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പിന്നണി ഗായിക സിന്ധു രമേഷ് മുഖ്യാതിഥിയായിരുന്നു. ലോക കേരളസഭ അംഗം ബാബു ഫ്രാൻസിസ് ക്രിസ്മസ് സന്ദേശം നൽകി. നാടക രചയിതാവ് ജയൻ, പി.എം. നായർ, ശിവൻ ബോസ്ക്കോ, വിനീഷ് പ്രയിംകാർഗോ, മുഹബ്ബത്ത് അഡ്മിൻസ് അലി, അനീഷ്, സന, മേഘ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ഖാലിദ് മാക്ക് നേതൃത്വം നൽകി. ഗ്രൂപ് അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.
ഡിക്കെ ഡാൻസ് അവതരിപ്പിച്ച ഡാൻസ് പ്രകടനം, റഹ്മാനിയ ഗ്രൂപ് അവതരിപ്പിച്ച കോൽക്കളി എന്നിവ നടന്നു. പ്രസാദ്, ജലീൽ, നവാസ് അലി, മുസ്തഫ, അസീസ്, റോയി മാത്യൂ, മെഹമൂദ്, വനജ, രജനി, ഷാലു, സജില, ഗിരിജ, അസ്മ, സതി, സാറ, അസ്മ, സുലൈഖ, ജമീല, ഷാക്കിർ, ഇസ്മായിൽ, റിയാസ് കുറ്റ്യാടി, അബ്ദുല്ല കടവത്ത്, യൂസുഫ് ചെമ്മാട് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അൻസർ കൊല്ലം സ്വാഗതവും ട്രഷറർ ഷെബിൻ ചാത്തോളിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.