മനാമ: ജനപങ്കാളിത്തം കൊണ്ടും സാംസ്കാരിക നായകരുമായുള്ള സംവാദങ്ങള്‍ കൊണ്ടും ശ്രദ്ധ േയമായ ബഹ്റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ തിങ്കളാഴ്ച സാ ഹിത്യകാരന്‍ സുഭാഷ് ചന്ദ്രന് പങ്കെടുക്കും. വൈകീട്ട് എട്ടു മണിക്ക് ‘അനുഭൂതിയുടെ സമുദ്ര സഞ്ചാരങ്ങള്‍’ എന്ന പ്രഭാഷണം അദ്ദേഹം നടത്തും. വായനക്കാരുമായി സംവാദവുമുണ്ടാകും.
മനുഷ്യന് ഒരാമുഖം, സമുദ്രശില തുടങ്ങി ശ്രദ്ധേയ നോവലുകളുടെ രചയിതാവാണ് സുഭാഷ് ചന്ദ്രൻ. ഞായറാഴ്ച പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി ‘മോദി ഇന്ത്യ ജയിച്ചതെങ്ങനെ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്ന് ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി സംവാദവുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.