മനാമ: ബഹ്റൈനും ബ്രിട്ടനുമായി നിലനില്‍ക്കുന്ന ബന്ധം ശക്തമാണെന്ന് ആഭ്യന്തര മന്ത്രി ലഫ ്. ജനറല്‍ ൈശഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ വ്യക്തമാക്കി. ബ്രിട്ടന് പ്രഭുസഭാംഗവും മുന്‍ ബ്രിട്ടീഷ് ചീഫ് ഓഫ് സ്റ്റാഫ് ജനറലുമായ ഡേവിഡ് റിച്ചാര്‍ഡിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാഷ്ട്രങ്ങളും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ആശാവഹമാണെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാനുള്ള സാധ്യതകള്‍ ആരായുകയും ചെയ്തു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളെക്കുറിച്ചും അതില്‍ സ്വീകരിക്കുന്ന നയനിലപാടുകളെക്കുറിച്ചും ഇരുവരും ചര്‍ച്ചചെയ്തു. തനിക്ക് നല്കിയ ഊഷ്മള സ്വീകരണത്തിന് റിച്ചാര്‍ഡ് ആഭ്യന്തര മന്ത്രിക്ക് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.