മനാമ: പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി മരുന്ന് എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂ പവത്കരിച്ച മെഡ്ഹെൽപ് ബഹ്റൈൻ കൂട്ടായ്മക്ക് തുടക്കമായി. ബഹ്റൈൻ ഇന്ത്യൻ ക്ലബ് ഓ ഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽ ഖലീഫ മെഡ്ഹെൽപ് ബഹ്റൈൻ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. മെഡ്ഹെൽപ് ബഹ്റൈൻ രക്ഷാധികാരി എം.എ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
ബഹ്റൈനിലെ പ്രമുഖരായ ഡോക്ടർമാരും ഫർമസിസ്റ്റുകളും അടക്കം മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന പ്രഫഷനലുകളെകൂടി ഉൾപ്പെടുത്തിയായിരിക്കും കൂട്ടായ്മ പ്രവർത്തിക്കുക. ഇന്ത്യൻ ക്ലബ് പ്രസിഡൻറ് സ്റ്റാലിൻ ജോസഫ്, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ബഹ്റൈൻ കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരക്കൽ, െഎ.സി.ആർ.എഫ് വൈസ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, കാൻസർ കെയർ ഗ്രൂപ് ചെയർമാൻ ഡോ. പി.വി. ചെറിയാൻ, കിങ് ഹമദ് ഹോസ്പിറ്റൽ എമർജൻസി വിഭാഗം തലവൻ ഡോ. ഡോണൾഡ് ബോസ്കോ, കെ.സി.എ പ്രസിഡൻറ് സേവി മാത്തുണ്ണി, കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ അബ്രഹാം ജോൺ എന്നിവർ സംസാരിച്ചു.
സാന്ത്വനസ്പർശം ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് സ്വാഗതവും ജനറൽ കൺവീനർ ഹാരിസ് നന്ദിയും പറഞ്ഞു. റഫീക്ക് അബ്ദുല്ലയും ബബിന ടീച്ചറും അവതാരകരായിരുന്നു. സാമൂഹിക പ്രവർത്തകരായ ബഷീർ വാണിയംകോട്, മജീദ് തണൽ, ടി.പി. മുഹമ്മദലി എന്നിവരെ ചാരിറ്റി അവാർഡ് നൽകി ആദരിച്ചു. ചീഫ് കോഓഡിനേറ്റർ ഗഫൂർ കൈപ്പമംഗലം, ജനറൽ കോഓഡിനേറ്റർ നാസർ മഞ്ചേരി, പ്രോഗ്രാം കമ്മിറ്റി ട്രഷറർ ജ്യോതിഷ് പണിക്കർ, അഷ്റഫ് കാട്ടിൽപീടിക, ബഷീർ അമ്പലായി, സൈഫുദ്ദീൻ കൈപ്പമംഗലം, ജോയ്, ലത്തീഫ് ആയഞ്ചേരി, അൻവർ ശൂരനാട്, സാനിപോൾ, നിസാർ കൊല്ലം, അൻവർ കണ്ണൂർ, ശ്രീജ ശ്രീധരൻ, സലാം മംബാട്ടുമൂല, യു. കെ. അനിൽ കുമാർ, ആഷിഖ് മേഴത്തൂർ, അജിത്ത്, മൊയ്തീൻ പയ്യോളി, നവാസ് അലി, കാസിം പാടാത്തകായിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.