മനാമ: ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധ തികള്‍ക്ക് ഗതിവേഗം വര്‍ധിപ്പിക്കണമെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ നിർദേശിച്ച ു. പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണകാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് മന്ത്രി ഹമദ് രാജാവിന് വിശദീകരിച്ചു. മത്സ്യകൃഷി, സസ്യവര്‍ഗങ്ങളുടെ ഉല്പാദനം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്രാദേശിക ഉല്പന്നങ്ങള് വര്‍ധിപ്പിക്കുന്നത് വഴി ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് ചുവടുവെക്കാന്‍ സാധിക്കും. തദ്ദേശീയ ഭക്ഷ്യോല്പാദന മേഖലക്ക് കരുത്ത് പകരുന്നതിനും ഈ രംഗത്ത് കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികളുണ്ട്. മത്സ്യ, കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ തലത്തില്‍ കമ്പനി രൂപവത്കരിക്കാന്‍ രാജാവ് നിര്‍ദേശിച്ചു. വിവിധ പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള മന്ത്രിയുടെ അപേക്ഷയില്‍ ഹമദ് രാജാവ് അംഗീകാരം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.