??? ?? ???? ????? ?????????????????? ????????????????????????

ഗസൽ ഗായകൻ ഹരിഹരൻ നയിക്കുന്ന സംഗീതനിശ 24ന്​


മനാമ: ഇന്ത്യൻ സംഗീതരംഗത്തെ മാസ്​മരിക ശബ്​ദത്തിനുടമയായ ഗസൽ ഗായകൻ ഹരിഹരൻ നയിക്കുന്ന സംഗീതനിശ ബഹ്​റൈനിൽ അരങ ്ങേറുന്നു. ജനുവരി 24ന്​ വൈകീട്ട്​ ആറരക്ക്​ ക്രൗൺ പ്ലാസ ഹോട്ടലിലെ ബഹ്​റൈൻ കോൺഫറൻസ് സ​െൻററിലാണ്​ പരിപാടി. ചോയ്​സ ്​ അഡ്വർട്ടൈസിങ്​ ആൻഡ് പബ്ലിസിറ്റിയും ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ്​ ആർട്​സും ചേർന്നാണ്​ ‘ദിൽ കി ബാത്’ എന്ന പേരിൽ ബഹ്​റൈനിലെ സംഗീത ആസ്വാദകർക്കായി സംഗീത നിശ ഒരുക്കുന്നത്​.

ദിൽ കി ബാത് സംഗീതസന്ധ്യയിൽ ഹരിഹരനൊപ്പം ഹാർമോണിയത്തിൽ അഖ്ലാക് ഹുസൈനും തബലയിൽ ഷാഹ്ദാബ് റോഷൻ ഭാട്ടിയയും ഗിറ്റാറിൽ സാൻജോയ് ദാസും കീബോർഡിൽ പ്രകാശ് ഉ​േള്ള്യരിയും പങ്കെടുക്കും. ബഹ്​റൈനിലെ സംഗീതാസ്വാദകർക്കായി ഹരിഹരൻ എന്ന അതുല്യപ്രതിഭയെ അവതരിപ്പിക്കുന്നതിൽ ചാരിതാർഥ്യമുണ്ടെന്ന്​ ഐ.ഐ.പി.എ മാനേജിങ് ഡയറക്​ടറും പ്രിൻസിപ്പലുമായ അമ്പിളിക്കുട്ടൻ പറഞ്ഞു. ടിക്കറ്റ്​ മുഖേനയാണ്​ പ്രവേശനം.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.