???? ???????????? ??????????? ?????????????? ???????????? ???????????????? ???????????? ??????? ????? ??????? ????????? ?????? ???????????? ??????????

അറബ് പാര്‍ലമെൻറ്​ സഹകരണം കരുത്ത് പകരുന്നു –പാര്‍ലമെൻറ്​ അധ്യക്ഷ

മനാമ: അറബ് പാര്‍ലമ​െൻറ്​ സഹകരണം ബഹ്റൈന്‍ പാര്‍ലമ​െൻറ്​ പ്രവര്‍ത്തനത്തിനു കരുത്തു നല്‍കുന്നതായി പാര്‍ലമ​െൻ റ്​ അധ്യക്ഷ ഫൗസിയ ബിന്‍ത് അബ്​ദുല്ല സൈനല്‍ വ്യക്തമാക്കി. ഈജിപ്തില്‍ നടക്കുന്ന രണ്ടാമത് അറബ് പാര്‍ലമ​െൻറ്​ യോഗത്തില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്ന അറബ് പാര്‍ലമ​െൻറ്​ ഉപാധ്യക്ഷനും ബഹ്റൈന്‍ പാര്‍ലമ​െൻറ്​ അംഗവുമായ ആദില്‍ അബ്​ദുറഹ്​മാൻ അല്‍ അസൂമി, അറബ് പാര്‍ലമ​െൻറ്​ അംഗവും ബഹ്റൈന്‍ എം.പിയുമായ മംദൂഹ് അബ്ബാസ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

അറബ് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും പ്രതിരോധിക്കുന്നതിലും അറബ് പാര്‍ലമ​െൻറ്​ പ്രവര്‍ത്തനം മാതൃകപരമാണ്. അതു കൂടുതല്‍ ശക്തമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.