മനാമ: ഇന്ത്യൻ സമൂഹം ഏറെ പ്രതിസന്ധികൾ നിറഞ്ഞ സാമൂഹികാവസ്ഥയിലൂടെയാണ് കടന്നു പോവുന്നതെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ ചരിത്രസത്യങ്ങൾ ഉറക്കെ വിളിച്ചു പറയാൻ നാം മടിക്കരുതെന്നും എസ്.ഐ.ഒ അഖിലേന്ത്യ പ്രസിഡൻറ് ലബീദ് ഷാഫി പറഞ്ഞു. യൂത്ത് ഇന്ത്യ മനാമയിലെ എച്ച്.സി ഹാളിൽ സംഘടിപ്പിച്ച യൂത്ത് സിഗ്നേചർ കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ മൗനം ചരിത്രത്തെ മറച്ചു പിടിച്ചു കള്ളം പറയുന്നവർക്കുള്ള അനുവാദമാണെന്ന് ഒാർക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിെൻറ വിവിധ തുറകളിൽപെട്ട നിരവധി യുവാക്കളുടെ സംഗമവേദിയായി മാറിയ യൂത്ത് സിഗ്നേച്ചർ കോൺഫറൻസ് പ്രവാസി മലയാളികൾക്കിടയിൽ വേറിട്ട അനുഭവമായിരുന്നു. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന സെക്രട്ടറി സി.ടി. ശുഐബ് മുഖ്യപ്രഭാഷണം നിർവഹിച്ചു. യൂത്ത് ഇന്ത്യ പ്രസിഡൻറ് യൂനുസ് സലിം അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ് ജമാൽ നദ്വി സമാപന പ്രഭാഷണം നിർവഹിച്ചു. തുടർന്ന് യൂത്ത് ഇന്ത്യ സിങ്ങേഴ്സ് ക്ലബ് അവതരിപ്പിച്ച പ്രവാചക പ്രകീർത്തന മദ്ഹ് ഗാനങ്ങളും അരങ്ങേറി. യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി വി.കെ. അനീസ് സ്വാഗതവും നസീം സബാഹ് ഖിറാഅത്തും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.