മനാമ: ബഹ്റൈൻ വനിതദിനം വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഉജ്ജ്വലമായി ആഘോഷിച്ചു. ‘ഉന്നത വിദ്യാഭ്യാസത്തിലും ശാസ്ത്ര ഭാവിമേഖലയിലും ബഹ്റൈൻ വനിതകൾ’ എന്ന പ്രമേയത്തിലാണ് ഇൗ വർഷത്തെ ബഹ്റൈൻ വനിതദിനം ആചരിക്കപ്പെട്ടത്. ഇൻഫർമേഷൻ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ നിരവധി വനിതകൾ പെങ്കടുത്തു. വനിത സുപ്രീം കൗൺസിലിെൻറ നേതൃത്വത്തിലും പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. വനിത സുപ്രീം കൗൺസിൽ പ്രിൻസസ് സബീഖ ബിൻത് ഇബ്രാഹീം ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ ബഹ്റൈൻ വനിതദിനത്തിെൻറ ഭാഗമായി യൂനിവേഴ്സിറ്റി ഒാഫ് ബഹ്റൈനിലെ ശൈഖ് അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ആൽ ഖലീഫ ഹാളിൽ വനിതദിന ആഘോഷം നടത്തി.
ഗൾഫ് എയർ ആസ്ഥാനമായ മുഹറഖിൽ വനിതദിനം ആഘോഷിച്ചു. വനിത ജീവനക്കാർ പെങ്കടുത്ത ടോക്ക് ഷോ ശ്രദ്ധേയമായിരുന്നു. ഗുദൈബിയ കൊട്ടാരത്തിലെ ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ (ഒ.എഫ്.ഡി.പി.എം) ഒാഫിസിലും വനിതദിന ആഘോഷം വിവിധ പരിപാടികളോടെ നടന്നു. നാഷനൽ ഒാഡിറ്റ് ഒാഫിസിൽ ആഘോഷത്തിെൻറ ഭാഗമായി ഒാഡിറ്റർ ജനറൽ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ വനിത ജീവനക്കാരെ അഭിനന്ദിച്ചു. സമസ്ത മേഖലയിലും വിജയം നേടിയ ബഹ്റൈൻ വനിതകൾ ആദരിക്കപ്പെടുന്ന ദിനംകൂടിയാണ് ബഹ്റൈൻ വനിതദിനമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.