?????? ????????

സ്​നേഹ അജിത്ത്​ ‘മോക്ഷ’യുമായി സൂര്യഫെസ്​റ്റിവലിൽ

മനാമ: ബഹ്​റൈൻ മലയാളിയും പ്രമുഖ നർത്തകിയും നടിയുമായ സ്​നേഹ അജിത്തി​​െൻറ നേതൃത്വത്തിൽ മോഹിനിയാട്ട നൃത്തഭാഷ് യമായ‘മോക്ഷ’ തിരുവനന്തപുരത്ത്​ അവതരിപ്പിക്കുന്നു. ഡിസംബർ നാലിന്​ ഗണേശത്തിൽ അരങ്ങേറുന്ന ‘മോക്ഷ’, സൂര്യ കൃഷ്ണമ ൂർത്തിയുടെ സംഘാടനത്തിൽ സൂര്യ ഫെസ്​റ്റിവലി​​െൻറ ഭാഗമായാണ് അവതരിപ്പിക്കപ്പെടുന്നത്. മോക്ഷ മാർഗം തേടിയുള്ള പാണ്ഡവരുടെ മഹാപ്രസ്ഥാനത്തി​​െൻറ പശ്ചാത്തലത്തിലാണ് ‘മോക്ഷ’യുടെ കഥ തുടങ്ങുന്നത്.

മഹാഭാരതകഥയുടെ വൈകാരിക മുഹൂർത്തങ്ങളെ അരങ്ങിൽ ഉജ്ജ്വലമാക്കുന്ന ഇൗ നടനാനുഭവത്തിനായുള്ള അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന്​ പ്രവർത്തകർ അറിയിച്ചു. ബഹ്റൈനിലും കേരളത്തിലും ശ്രദ്ധേയയായ ‘കമല’എന്ന നൃത്ത സംഗീത നാടകത്തി​​െൻറ വിജയത്തിനുശേഷമാണ്​ സ്​നേഹയുടെ പുതിയ ദൗത്യം. ഭരതനാട്യം കുച്ചിപ്പുടി, കഥക് , മോഹിനിയാട്ടം എന്നീ നൃത്ത രൂപങ്ങളുടെ അവതരണങ്ങളിലൂടെ ശ്രദ്ധേയമായ സ്​നേഹ അജിത്ത്​, സുരേഷ്​ ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ക്ഷണം എന്ന സിനിമയിൽ നായികയായി അഭിനയിക്കുകയുമാണ്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.