മനാമ: സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തിയവരെ പിടികൂടിയതായി ക്രിമിനല്‍ ഇന്‍വെസ ്റ്റിഗേഷന് ഡിപ്പാര്‍ട്മെൻറ് അറിയിച്ചു. അസാന്മാര്ഗിക പ്രവര്‍ത്തനം നടത്തുന്നതിനും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിനും വിപണനം നടത്തുന്നതിനും ഉപയോഗിച്ചിരുന്ന സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തില്‍ മആമീര്‍ പ്രദേശത്തു നിന്നാണ് ഇവര്‍ പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്ന് ലഹരി വസ്തുക്കളും മറ്റും കണ്ടെടുത്തു. പ്രതികൾ രാജ്യത്ത് അനധികൃത താമസക്കാരാണെന്നും തെളിഞ്ഞിട്ടുണ്ട്. മേല്‍ നടപടികള്‍ക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.