മനാമ: ബഹ്റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല് ഖലീഫ യും റഷ്യന്‍ വിദേശകാര്യ മന്ത്രി സിര്ഗി ലാവ്റോഫും കഴിഞ്ഞദിവസം ചര്‍ച്ച നടത്തി. കഴിഞ്ഞദ ിവസം റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യമന്ത്രിയെ മോസ്കോയിലേക്ക് സ്വാഗതം ചെയ്ത സിര്ഗി, ബഹ്റൈനുമായി നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും തൃപ്തികരമായ രീതിയിലാണെന്ന് വിലയിരുത്തി.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളില്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നയനിലപാടുകളെക്കുറിച്ചും ചര്‍ച്ചനടന്നു. ബഹ്റൈന്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയും റഷ്യന്‍ പ്രസിഡൻറ് വ്ലാദ്മിര്‍ പുടിനും തമ്മിലുള്ള ബന്ധവും ചര്‍ച്ചകളും ഇരുരാജ്യങ്ങള്‍ക്കും കരുത്തുപകരുന്നതാണെന്ന് വിലയിരുത്തി. മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അതുവഴി സമാധാനം സാധ്യമാക്കുന്നതിനുമുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.