മനാമ: ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട സൗദി അംബാസഡര്‍ പ്രിന്‍സ് സുല്‍ത്താന ് ബിന്‍ അഹ്മദ് ബിന്‍ അബ്ദുൽ അസീസ് ആല് സുഊദില്നിന്ന് വിദേശകാര്യ മന്ത്രി ശൈഖ് ഖാല ിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല് ഖലീഫ നിയമന രേഖകള്‍ സ്വീകരിച്ചു. മന്ത്രിയുടെ ഓഫിസിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കുകയും ബഹ്റൈനിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ഇരുരാജ്യവും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ സാഹോദര്യ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രൂപത്തില്‍ തുടരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.
അറബ്, ഇസ്ലാമിക ലോകത്തിെൻറ വിഷയങ്ങളില്‍ സൗദി സ്വീകരിച്ചുകൊണ്ടിരിക്കുന്ന നേതൃപരമായ നിലപാടുകളും കാഴ്ചപ്പാടുകളും ഏറെ ശക്തി പകരുന്ന ഒന്നാണ്. ബഹ്റൈന്‍ നല്കിക്കൊണ്ടിരിക്കുന്ന സൗദി പിന്തുണക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഏല്പിക്കപ്പെട്ട ദൗത്യം ശരിയായ വിധത്തില്‍ നിര്‍വഹിക്കുന്നതിന് വിദേശകാര്യ മന്ത്രാലയത്തിെൻറ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അംബാസഡര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.