??????? ?????????? ??????? ??????? ????? ??????? ????????????

ദുരന്തവാർത്തയിൽ തളർന്നിട്ടും റിഥമിടറാതെ രാജീവ്​

മനാമ: ഇന്ത്യൻ സ്​കൂളിലെ സോപാനം വാദ്യസംഗമം വേദിയിൽ പിന്നണി വായിക്കാനുള്ള ഒരുക്കത്തിലായിരുന്നു ബഹ്​റൈൻ പ്രവ ാസിയും റിഥം ക​േമ്പാസർ കലാകാരനുമായ രാജീവ്​. പരിപാടിയുടെ തൊട്ടുമുമ്പാണ്​ രാജീവി​​െൻറ ഭാര്യ അശ്വതിയുടെ പിതാവ് കൊല്ലം ഓച്ചിറ ചങ്ങൻകുളങ്ങര ഇടശ്ശേരി വീട്ടിൽ റാവു( 73), സഹോദരൻ അനുരാഗ് (35) എന്നിവർ ആറ്റിങ്ങൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചുവെന്ന വിവരം രാജീവറിയുന്നത്​. തൽക്കാലം മനസ്സി​​െൻറ വേദന മാറ്റിവെച്ചു, പരിപൂർണ കലാകാരനായി റിഥംവായനയിൽ രാജീവ്​ മുഴുകി. അതാക​െട്ട, ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമാകുകയും ചെയ്​തു.

ഇൗ സംഭവങ്ങൾ എല്ലാം അറിഞ്ഞ സഹപ്രവർത്തകരും കണ്ണുനിറഞ്ഞാണ്​ അദ്ദേഹത്തി​​െൻറ പ്രകടനത്തിന്​ സാക്ഷിയായതും. വീട്ടിലുള്ള ഭാര്യയെ ഇൗ വിവരം എങ്ങനെ അറിയിക്കും എന്ന ചിന്തകൂടിയായപ്പോൾ രാജീവ്​ ആകെ തളർന്നനിലയിലായിരുന്നു. താൻ കാരണം അരങ്ങിലുള്ളവരും സദസ്സിലുള്ളവരും നിരാശപ്പെടാൻ പാടില്ലായെന്നുള്ള ചിന്തയിൽ മനസ്സിനെ പാകത വരുത്തി പിന്നണി വായിച്ചുതീർത്തു. ഒടുവിൽ പരിപാടി വൻവിജയമായപ്പോൾ അഭിനന്ദിക്കാൻ എത്തിയവരെ കാത്തുനിൽക്കാതെ രാജീവ്​ ഭാര്യയെ ദുരന്തവിവരം അറിയിക്കാൻ വീട്ടിലേക്കു​ പായുകയായിരുന്നു. ഞായറാഴ്​ച രാവിലെ രാജീവും ഭാര്യ അശ്വതിയും നാട്ടിലേക്കു​ മടങ്ങുകയും ചെയ്​തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.