മോ​ദി എ​ക്സി​ൽ പ​ങ്കു​വെ​ച്ച അ​റ​ബ് നേ​താ​ക്ക​ളു​മാ​യു​ള്ള ചി​ത്രം

അറബ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി‌

മ​നാ​മ: ര​ണ്ടാം ഇ​ന്ത്യ-​അ​റ​ബ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ, അ​റ​ബ് ലീ​ഗ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ, വി​വി​ധ അ​റ​ബ് പ്ര​തി​നി​ധി സം​ഘ​ത്ത​ല​വ​ന്മാ​ർ എ​ന്നി​വ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഇ​ന്ത്യ​യും അ​റ​ബ് ലോ​ക​വും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും പ്രാ​ദേ​ശി​ക സ​മാ​ധാ​ന​ത്തെ​ക്കു​റി​ച്ചും ച​ർ​ച്ച​ക​ൾ ന​ട​ന്നു.

ഇ​ന്ത്യ​യും അ​റ​ബ് രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള​തും ച​രി​ത്ര​പ​ര​വു​മാ​യ ജ​ന​കീ​യ ബ​ന്ധ​ത്തെ പ്ര​ധാ​ന​മ​ന്ത്രി എ​ടു​ത്തു​പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ളാ​യി ഇ​രു​പ​ക്ഷ​ത്തെ​യും ബ​ന്ധ​ത്തെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​ത് ഈ ​സൗ​ഹൃ​ദ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. വ്യാ​പാ​രം, നി​ക്ഷേ​പം, ഊ​ർ​ജം, സാ​ങ്കേ​തി​ക​വി​ദ്യ, ആ​രോ​ഗ്യ സം​ര​ക്ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ പ്ര​തി​ബ​ദ്ധ​ത അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. ഫ​ല​സ്തീ​ൻ ജ​ന​ത​ക്കു​ള്ള ഇ​ന്ത്യ​യു​ടെ തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ പ്ര​ധാ​ന​മ​ന്ത്രി വീ​ണ്ടും വ്യ​ക്ത​മാ​ക്കി. ഗ​സ്സ സ​മാ​ധാ​ന​പ​ദ്ധ​തി ഉ​ൾ​പ്പെ​ടെ നി​ല​വി​ൽ ന​ട​ക്കു​ന്ന സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം സ്വാ​ഗ​തം​ചെ​യ്തു.

മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​വും സു​സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ അ​റ​ബ് ലീ​ഗ് വ​ഹി​ക്കു​ന്ന സു​പ്ര​ധാ​ന പ​ങ്കി​നെ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. ഭാ​വി​യി​ൽ ഇ​ന്ത്യ​യും അ​റ​ബ് ലോ​ക​വും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്തം എ​പ്ര​കാ​ര​മാ​യി​രി​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ത​ന്റെ കാ​ഴ്ച​പ്പാ​ടും അ​ദ്ദേ​ഹം പ്ര​തി​നി​ധി സം​ഘ​വു​മാ​യി പ​ങ്കു​വെ​ച്ചു.എ​ക്സി​ലൂ​ടെ അ​റ​ബ് നേ​താ​ക്ക​ളു​മാ​യു​ള്ള ചി​ത്ര​വും പ്ര​ധാ​ന​മ​ന്ത്രി പ​ങ്കി​ട്ടു. ചി​ത്ര​ത്തോ​ടൊ​പ്പം അ​ദ്ദേ​ഹം ഒ​രു കു​റി​പ്പും പ​ങ്കു​വെ​ച്ചു. ‘‘ലീ​ഗ് ഓ​ഫ് അ​റ​ബ് രാ​ഷ്ട്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രെ​യും പ്ര​തി​നി​ധി​ക​ളെ​യും ഇ​ന്ന് സ്വാ​ഗ​തം ചെ​യ്ത​തി​ൽ എ​നി​ക്ക് സ​ന്തോ​ഷ​മു​ണ്ട്. ആ​ഴ​ത്തി​ലു​ള്ള സാം​സ്‌​കാ​രി​ക ബ​ന്ധ​ങ്ങ​ൾ, ഊ​ർ​ജ​സ്വ​ല​രാ​യ ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ, ശ​ക്ത​മാ​യ സാ​ഹോ​ദ​ര്യ ബ​ന്ധ​ങ്ങ​ൾ, സ​മാ​ധാ​നം, പു​രോ​ഗ​തി, സ്ഥി​ര​ത എ​ന്നി​വ​യോ​ടു​ള്ള പൊ​തു​പ്ര​തി​ബ​ദ്ധ​ത ഞ​ങ്ങ​ൾ പ​ങ്കി​ടു​ന്നു.

അ​റ​ബ് ലോ​കം ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ്. സാ​ങ്കേ​തി​ക​വി​ദ്യ, ഊ​ർ​ജം, വ്യാ​പാ​രം, ന​വീ​ക​ര​ണം എ​ന്നി​വ​യി​ലെ മെ​ച്ച​പ്പെ​ട്ട സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ പു​തി​യ മാ​ന​ങ്ങ​ൾ തു​റ​ക്കു​മെ​ന്നും ന​മ്മു​ടെ പ​ങ്കാ​ളി​ത്ത​ത്തെ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​മെ​ന്നും എ​നി​ക്ക് ഉ​റ​പ്പു​ണ്ട്’’ -മോ​ദി എ​ക്സി​ൽ കു​റി​ച്ചു.

Tags:    
News Summary - Narendra Modi meets Arab representatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.