കുവൈത്തിലെത്തിയ ബഹ്റൈൻ കിരീടാവകാശിയെ സ്വീകരിക്കുന്നു
മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം. സന്ദർശന വേളയിൽ കുവൈത്ത് അമീർ ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹ്, കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് എന്നിവരുമായി ബഹ്റൈൻ കിരീടാവകാശി കൂടിക്കാഴ്ച നടത്തും.
കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ കിരീടാവകാശിയെ കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് അൽ-ഖാലിദും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കുവൈത്ത് അമീറിന്റെയും പിന്തുണയോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം എല്ലാ മേഖലകളിലും മികച്ച രീതിയിൽ മുന്നേറുന്നതായി പ്രിൻസ് സൽമാൻ ബിൻ ഹമദ് പ്രശംസിച്ചു. നിലവിലെ നേതൃത്വത്തിന് കീഴിൽ കുവൈത്ത് കൈവരിച്ചുകൊണ്ടിരിക്കുന്ന വികസന നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും കുവൈത്തിലെ ഭരണാധികാരികൾക്കും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും ഐശ്വര്യവും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.