ബഹ്റൈൻ ഓട്ടം ഫെയറിൽനിന്ന്
മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ വാണിജ്യ-വിനോദ മേളകളിലൊന്നായ ഓട്ടം ഫെയറിന്റെ 36ാമത് പതിപ്പ് സഖീറിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ വിജയകരമായി സമാപിച്ചു.
പത്ത് ദിവസം നീണ്ടുനിന്ന മേളയിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകർ എത്തിയതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. 24 രാജ്യങ്ങളിൽ നിന്നായി 600ലധികം പ്രദർശകർ തങ്ങളുടെ ഉൽപന്നങ്ങളുമായി മേളയിൽ അണിനിരന്നിരുന്നു. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള വ്യാപാരികളുടെ ശക്തമായ സാന്നിധ്യം ഇത്തവണ ശ്രദ്ധേയമായിരുന്നു. യു.എ.ഇ (87), കുവൈത്ത് (63), ഒമാൻ (57), ഖത്തർ (31), സൗദി അറേബ്യ (10) എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രദർശകരുടെ എണ്ണം. 2025ലെ മേളയെ അപേക്ഷിച്ച് വിൽപനയിൽ 112.6 ശതമാനം വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ദാന അൽസാദ് മേളയുടെ വിജയത്തെ അഭിനന്ദിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് പ്രദർശകരുടെ എണ്ണത്തിൽ 15.7 ശതമാനം വർധനവും മേളയുടെ വിസ്തൃതിയിൽ 40 ശതമാനം വർധനവും ഉണ്ടായതായി അവർ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ വിനോദസഞ്ചാര-വാണിജ്യ മേഖലകൾക്ക് വലിയ കരുത്തുപകരുന്നതാണ് ഈ വിജയമെന്ന് അവർ കൂട്ടിച്ചേർത്തു. ഓട്ടം ഫെയറിന്റെ 37ാമത് പതിപ്പ് 2027 ജനുവരി 21 മുതൽ 30 വരെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.