മനാമ: മൂല്യവർധിത നികുതി (വാറ്റ്) രജിസ്ട്രേഷെൻറ മൂന്നാംഘട്ട രജിസ്ട്രേഷൻ ഡിസംബ ർ 20 വരെ നടക്കും. 37,500 ബഹ്റൈൻ ദീനാർ മുതൽ അഞ്ചു ലക്ഷം വരെ വാർഷിക വിറ്റുവരവുള്ള വ്യാപാരി, വ ്യവസായികളെയാണ് ഇൗ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഇൗ വിഭാഗത്തിൽപെടുന്നവർ കഴിയുന്നതുംവേഗം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നും അവസാന ദിവസം കഴിഞ്ഞാൽ പിഴ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
ഇതിെൻറ ഭാഗമായി ബോധവത്കരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി ഒന്നുമുതലാണ് രാജ്യത്ത് വാറ്റ് ആരംഭിച്ചത്. അഞ്ചു ദശലക്ഷം ദീനാർ വിറ്റുവരവുള്ള സ്ഥാപനങ്ങളായിരുന്നു ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്. രണ്ടാംഘട്ടം ജൂലൈ ഒന്നുമുതൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.