അ​ടി​വ​സ്​​ത്ര​ത്തി​ലൂ​ടെ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​: ര​ണ്ടു​പേ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ

മ​നാ​മ: മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ട​ു​പേ​ർ ബ​ഹ്​​റൈ​ൻ വി​മാ​ന​ത്താ​വ​ള​ത് തി​ൽ അ​റ​സ്​​റ്റി​ലാ​യി. 45കാ​ര​നാ​യ ബ​ഹ്​​റൈ​നി​യു​ടെ അ​ടി​വ​സ്​​ത്ര​ത്തി​ൽ നി​ന്ന്​ 1.2കി​ലോ​ഗ്രാം മ​യ​ക് കു​മ​രു​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​​ ഇ​യാ​ളെ കാ​ത്തു​നി​ന്ന മ​റ്റൊ​രാ​ളും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​യി​ലാ​യ​താ​യി പ്രാ​ദേ​ശി​ക ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​റാ​ൻ സ​ന്ദ​ർ​ശി​ച്ച്​ മ​ട​ങ്ങി എ​ത്തി​യ ആ​ളു​ടെ അ​ടി​വ​സ്​​ത്ര​ത്തി​ൽ​നി​ന്നാ​ണ്​ ത​രി​ക​ളു​ടെ രൂ​പ​ത്തി​ലാ​ക്കി സൂ​ക്ഷി​ച്ച മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടെ​ത്തി​യ​ത്.

മു​ൻ​കൂ​ർ വി​വ​ര​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​നെ​ത്തി​യ 39കാ​ര​നാ​യ ബ​ഹ്​​റൈ​നി​യാ​ണ്​ ഒ​പ്പം പി​ടി​യി​ലാ​യ​ത്. ഇ​രു​വ​രു​ടെ​യും വി​ചാ​ര​ണ ഹൈ ​ക്രി​മി​ന​ൽ കോ​ട​തി​യി​ൽ ആ​രം​ഭി​ക്കു​ക​യും ചെ​യ്​​തു. പ്രോ​സി​ക്യൂ​ഷ​​െൻറ മു​ന്നി​ൽ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മ​യ​ക്കു​മ​രു​ന്നു കൊ​ണ്ടു​വ​രാ​ൻ ഒ​രാ​ൾ 500 ദി​നാ​ർ ന​ൽ​കി​യ​താ​യും ഇ​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന​തെ​ന്ന​ും മൊ​ഴി​യി​ൽ പ​റ​യു​ന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.