മനാമ: ആഭ്യന്തര മന്ത്രാലയത്തിെൻറ ചരിത്രം വിളിച്ചുപറയുന്ന ചിത്രപ്രദര്‍ശനത്തിന് തുടക്കമായി. ബഹ്റൈന്‍ പൊലീസിെൻറ രൂപവത്കരണത്തിന് 100 വര്‍ഷം പൂര്ത്തിയായതിെൻറ പശ്ചാ ത്തലത്തിലാണ് രണ്ടാമത് ചിത്രപ്രദര്‍ശനം ഒരുക്കിയത്. ബഹ്റൈന്‍ യൂനിവേഴ്സിറ്റിയില്‍ ആരംഭിച്ച ചിത്രപ്രദര്‍ശനം ഇന്‍സ്പെക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ബിന്‍ ആല് ഖലീഫ, ബഹ്റൈന്‍ യൂനിവേഴ്സിറ്റി റെക്ടര്‍ ഡോ. റിയാദ് യൂസുഫ് ഹംസ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫയുടെ നിര്‍ദേശത്തിെൻറ അടിസ്ഥാനത്തിലാണ് പ്രദര്‍ശനം ആരംഭിച്ചതെന്ന് ഉദ്ഘാടനം ചെയ്ത് ഇന്‍സ്പെക്ടര്‍ ജനറല്‍ വ്യക്തമാക്കി. യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്ക് രാജ്യസുരക്ഷ ചരിത്രവും അവബോധവും സൃഷ്ടിക്കാന്‍ ഇതുപകരിക്കുമെന്ന് ഡോ. റിയാദ് യൂസുഫ് ഹംസയും വ്യക്തമാക്കി.
ഈയൊരു പ്രദര്‍ശനം യൂനിവേഴ്സിറ്റിയില്‍ ഒരുക്കാന്‍ സൗകര്യപ്പെടുത്തിയ അദ്ദേഹത്തിന് ശൈഖ് ഖലീഫ ബിന്‍ അഹ്മദ് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. വിവിധ വിഭാഗങ്ങളിലായി നിരവധി ചിത്രങ്ങളും രേഖകളുമാണ് പ്രദര്‍ശനത്തിന് തയാറാക്കിയിട്ടുള്ളത്. പഴയ കാലത്തെ കരാറുകളുടെ കോപ്പികള്‍, പാസ്പോര്ട്ടുകള്, ഡ്രൈിങ് ലൈസന്‍സ്, യൂനിഫോമുകള്‍ തുടങ്ങി പഴമയില്‍നിന്ന് പുതുമയിലേക്ക് പരാവര്‍ത്തനം ചെയ്ത അനേകം കാര്യങ്ങളാണ് ഇവിടെ നിരത്തിയിട്ടുള്ളത്. സാമൂഹിക സഹകരണത്തോടെ സുരക്ഷ നിലനിര്‍ത്തുകയെന്നതാണ് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്. അത്തരത്തിലുള്ള നീക്കങ്ങള്‍ ഫലപ്രദമായി നടത്താന്‍ സാധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ ജനങ്ങളോട് കൂടുതല്‍ അടുത്ത് പെരുമാറാനും ബന്ധം സ്ഥാപിക്കാനും അതുവഴി സമാധാനവും സുരക്ഷയും നിലനിര്‍ത്താനും പൊലീസ് സേനക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.