???????? ?????? ?????? ??? ????? ??????

പു​തി​യ അം​ബാ​സ​ഡ​ര്‍മാ​രി​ല്‍നി​ന്ന്​ ഹ​മ​ദ് രാ​ജാ​വ് നി​യ​മ​ന രേ​ഖ​ക​ള്‍ സ്വീ​ക​രി​ച്ചു

മ​നാ​മ: രാ​ജ്യ​ത്തേ​ക്ക് പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട അം​ബാ​സ​ഡ​ര്‍മാ​രി​ല്‍നി​ന്ന്​ രാ​ജാ​വ് ഹ​മ ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ നി​യ​മ​ന രേ​ഖ​ക​ള്‍ സ്വീ​ക​രി​ച്ചു. ഫ്ര​ഞ്ച് അം​ബാ​സ​ഡ​ര്‍ ജെ​റോം കോ​ചാ​ര്‍ഡ്, കു​വൈ​ത്ത് അം​ബാ​സ​ഡ​ര്‍ ശൈ​ഖ് ഥാ​മി​ര്‍ ജാ​ബി​ര്‍ അ​ല്‍ അ​ഹ്​​മ​ദ് അ​സ്സ​ബാ​ഹ്, ഭൂ​ട്ടാ​ന്‍ അം​ബാ​സ​ഡ​ര്‍ ടെ​സ​റി​ങ് ജെ​ല്‍ഷെ​ന്‍ ബെ​ന്‍ജോ​ര്‍, സൈ​പ്ര​സ് അം​ബാ​സ​ഡ​ര്‍ ഹ​െൻറി​ക് ലാ​ൻ​റ​ര്‍ഹോം, ചെ​ക് റി​പ്പ​ബ്ലി​ക് അം​ബാ​സ​ഡ​ര്‍ യു​വാ​രി കോ​ഡി​ല്‍ക എ​ന്നി​വ​രി​ല്‍നി​ന്നു​മാ​ണ് നി​യ​മ​ന രേ​ഖ​ക​ള്‍ സ്വീ​ക​രി​ച്ച​ത്.

പു​തി​യ അം​ബാ​സ​ഡ​ര്‍മാ​രെ ബ​ഹ്റൈ​നി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത ഹ​മ​ദ് രാ​ജാ​വ് ഏ​ല്‍പി​ക്ക​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്തം ഭം​ഗി​യാ​യി നി​ര്‍വ​ഹി​ക്കാ​ന്‍ സാ​ധി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ചു. ബ​ഹ്റൈ​നും ത​ങ്ങ​ള്‍ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​നും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ള്‍ വി​ജ​യ​ത്തി​ൽ എ​ത്ത​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. സ​ഖീ​ര്‍ പാ​ല​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ റോ​യ​ല്‍ കോ​ര്‍ട്ട് കാ​ര്യ​മ​ന്ത്രി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി, റോ​യ​ല്‍ കോ​ര്‍ട്ട് ഫോ​ളോ അ​പ് കാ​ര്യ മ​ന്ത്രി, പ്രോ​ട്ടോ​കോ​ള്‍ ഓ​ഫി​സ​ര്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.