മനാമ: ‘കെ.സി.എ-സയാനി മോട്ടോർസ് ഇൻറർനാഷനൽ വോളിബാൾ ടൂർണമെൻറ് 2019’ന്കെ.സി.എ അങ്കണത്തിൽ ഉജ്ജ്വല തുടക്കം. കെ.സി.എ ജനറൽ സെക്രട്ടറി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡൻറ് സേവി മാത്തുണ്ണി അധ്യക്ഷതവഹിച്ചു. ടൈറ്റിൽ സ്പോൺസർ സയനി മോേട്ടാഴ്സിനെ പ്രതിനിധാനം ചെയ്ത് നിഷ കോശി, ലുലു ബഹ്റൈൻ ഹൈപർമാർക്കറ്റ് ബിസിനസ് ഡെവലപ്മെൻറ് മാനേജർ ടി.എം.സജിത്, യു.എ.ഇ എക്സ്ചേഞ്ച് ഏരിയ മാർക്കറ്റിങ് മാനേജർ സോഹൻ, യു.എ.ഇ എക്സ്ചേഞ്ച് ഏരിയ മാനേജർ അവിനാശ്, കെ.സി.എ കോർഗ്രൂപ് ചെയർമാൻ വർഗീസ് കാരക്കൽ, കെ.സി.എ ചാരിറ്റി വിഭാഗം മേധാവി ഫ്രാൻസിസ് കൈതാരത്ത്, വോളിബാൾ ടൂർണമെൻറ് കൺവീനർ േതാമസ് പുത്തൻവീടൻ, ടൂർണമെൻറ് കോഓഡിനേറ്റർ കെ.പി. ജോസ്, കെ.സി.എ സ്പോർട്സ് സെക്രട്ടറി എം.കെ.ജേക്കബ് തുടങ്ങിയവർ സംബന്ധിച്ചു.
സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ തുടങ്ങിയുള്ള രാജ്യങ്ങളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറിൽ ദേശീയ-അന്തർദേശീയ കളിക്കാർ സംബന്ധിക്കും. മത്സരം വീക്ഷിക്കുന്നതിന് എല്ലാ കായികപ്രേമികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ടൂർണമെൻറിെൻറ ആദ്യ റൗണ്ടിൽ രണ്ട് പൂളുകളായി തിരിച്ചാണ് ലീഗ് മത്സരങ്ങൾ നടക്കുക എന്ന് കെ.സി.എ സ്പോർട്സ് സെക്രട്ടറി എം.കെ ജേക്കബ് പറഞ്ഞു. ഓരോ പൂളിൽനിന്നും പോയൻറ് നിലയിൽ മുന്നിലുള്ള രണ്ട് ടീമുകൾ വീതം സെമിഫൈനലിലേക്ക് യോഗ്യത നേടും. എല്ലാ ദിവസവും വൈകീട്ട് 7.30നു മത്സരം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.