മനാമ: പ്രവാസലോകത്ത് നൂറുകണക്കിന് കുരുന്നുകൾ ആദ്യക്ഷരമെഴുതി. ബഹ്റൈൻ കേരളീയ സമാജം, എൻ.എസ്.എസ് ആസ്ഥാനം, ഗുരുദേവ സോഷ്യൽ സൊസൈറ്റി, ശ്രീനാരായണ കൾചറൽ സൊസൈറ്റി, അറാദ് ക്ഷേത്രം, കൊച്ച് ഗുരുവായൂർ ക്ഷേത്രം, െഎമാക് അക്കാദമി എന്നിവിടങ്ങളിലാണ് എഴുത്തിനിരുത്ത് നടന്നത്. ബഹ്റൈൻ കേരളീയ സമാജത്തിൽ വിദ്യാരംഭ ചടങ്ങുകൾ വെളുപ്പിന് 5.30 മുതൽ ആരംഭിച്ചു. ട്രാൻസ്പോർട്ട് കമീഷണർ ആർ. ശ്രീലേഖ നേതൃത്വം നൽകി. അരിയും പൂവും നിറച്ച പാത്രത്തിൽ വിരൽകൊണ്ടും നാവിൽ സ്വർണംകൊണ്ടും എഴുതിച്ചു. എഴുത്തിനിരുത്തലിെൻറ ഭാഗമായി നടന്ന ചടങ്ങിൽ ആർ. ശ്രീലേഖ ആശംസകൾ നേർന്നു. സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം.പി. രഘു എന്നിവരും സംബന്ധിച്ചു.
ശ്രീനാരായണ കൾചറൽ സൊസൈറ്റിയിൽ വിദ്യാരംഭത്തിന് സാഹിത്യകാരൻ കെ. ജയകുമാർ നേതൃത്വം നൽകി. സൽമാനിയയിലെ സംഘടനയുടെ ആസ്ഥാനത്ത് ചെയർമാൻ ഗോവിന്ദൻ, ജനറൽ സെക്രട്ടറി രാജേഷ്, സുനീഷ്, ഗോകുൽ, ഷാജി ദിവാകരൻ എന്നിവരും സംബന്ധിച്ചു. എൻ.എസ്.എസ് ആസ്ഥാനത്ത് എഴുത്തുകാരൻ കാവാലം അനിൽ കുട്ടികളെ എഴുതിച്ചു. പ്രസിഡൻറ് സന്തോഷിെൻറ നേതൃത്വത്തിൽ കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിച്ചു. ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ വിദ്യാരംഭ ചടങ്ങുകൾക്ക് നടനും എം.എൽ.എയുമായ മുകേഷ് നേതൃത്വം നൽകി. പ്രത്യേകമായി സജ്ജമാക്കിയ നവരാത്രിമണ്ഡപത്തിലായിരുന്നു കുരുന്നുകളെ എഴുത്തിനിരുത്തിയത്. കൊച്ച് ഗുരുവായൂർ
ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് മേൽശാന്തി പ്രതീ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.