ആറ് മാസത്തിനിടെ 763 തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ചു

മനാമ: കഴിഞ്ഞ ആറ് മാസത്തിനിടെ 763 അനധികൃത തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ചതായി കാപിറ്റല്‍ മുനിസിപ്പല്‍ കൗണ്‍സില് ‍ അധികൃതര്‍ വ്യക്തമാക്കി. നിയമ ലംഘകരെ കണ്ടെത്തുന്നതിന് പൊതുമരാമത്ത്-മുനിസിപ്പൽ^‍-നഗരാസൂത്രണ കാര്യ മന്ത്രാലയ ത്തി​​െൻറ സഹകരണത്തോടെയണ് നിയമ ലംഘകരെ കണ്ടെത്തിയതെന്ന് മുനിസിപ്പല്‍ ഡയറക്ടര്‍ ശൗഖിയ ഹുമൈദാന്‍ പറഞ്ഞു.

റമദാന്‍ മാസത്തിലായിരുന്നു ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ദിനേന രാവിലെയും വൈകുന്നേരവുമാണ് പരിശോധന നടക്കുക. മനാമ പഴയ സൂഖ്, സുബാറ റോഡ്, പാലസ് റോഡ് തുടങ്ങിയ പ്രധാന നിരത്തുകളിലാണ് പരിശോധന നടത്തുന്നത്. തെരുവ് കച്ചവടക്കാര്‍ സാധാരണ കച്ചവടക്കാരുടെ താല്‍പര്യങ്ങള്‍ക്ക് ഭീഷണി സൃഷ്​ടിക്കുകയും റോഡുകളില്‍ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തി​​െൻറ പൊതു നിരത്തുകളുടെ വൃത്തിയും ശുചിത്വവും നിലനിര്‍ത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ബാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.