പരീക്ഷ മുറിയിലെ ആകസ്മിക സംഭവം

ബഹ്ൈറനിൽ എത്തി വളരെവേഗം തന്നെ ഒരു യൂനിവേഴ്സിറ്റിയിൽ അധ്യാപികയായി ചേരാനുള്ള ഭാഗ്യം ലഭിച്ച ആളാണ് ഞാൻ. നാട്ടില െ അടിപൊളി കാമ്പസ് അന്തരീക്ഷത്തിൽ നിന്നും പഠിച്ചിറങ്ങിയശേഷം വളരെ കുറച്ചു കാലയളവിൽ തന്നെയുള്ള ഈ പറിച്ചു നടലിൽ അല്പം ആശങ്ക ഉണ്ടായിരുന്നു. ബഹ്റൈനികളാണ് വിദ്യാർഥികൾ എന്നതിനാൽ അവരുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നതും ടെ ൻഷനുണ്ടാക്കി. എന്നാൽ കൂടെ േജാലി ചെയ്യുന്ന ഒട്ടുമിക്ക സീനിയർ ഫാക്കൽറ്റിസും മലയാളികൾ ആണെന്ന് കണ്ടപ്പോൾ വലിയ ആശ ്വാസമായി. അങ്ങനെ ഒരുവിധം നല്ലരീതിയിൽ തന്നെ അവിടുത്തെ ശൈലിയുമായി പൊരുത്തപ്പെട്ടു തുടങ്ങി. അങ്ങനെ മുന്നോട്ട് പോകുേമ്പാഴാണ് പുണ്യറദമാൻ എത്തുന്നത്.

മുസ്​ലീം വിദ്യാർഥികളും അധ്യാപകരും എല്ലാം നോമ്പ് എടുക്കുന്നു. എന്ന ാൽ മുസ്​ലീം വിശ്വാസികൾ അല്ലാത്തവർക്കായി ഉച്ചഭക്ഷണമുൾപ്പെടെ അവർ ഒരു മുറിയിൽ സജ്ജീകരിച്ചു. അത് കണ്ടപ്പോഴാണ് മറ്റ് മതസ്ഥരോടുളള ബഹുമാനവും അവർക്ക് നോമ്പ് മൂലം ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നുള്ള അധികൃതരുടെ നയം ഞങ്ങളിൽ മതിപ്പുണ്ടാക്കിയത്. എന്നാൽ വിദ്യാർഥികളോടുള്ള സ്നേഹവും നോമ്പ് എടുക്കുന്നതിനുള്ള െഎക്യദാർഡ്യവുമായി ഞങ്ങൾ മുസ്​ലീങ്ങൾ അല്ലാത്ത അധ്യാപകരും കോളജ് സമയത്ത് ഭക്ഷണം ഒഴിവാക്കി. ഇതിനിടയിൽ ഞങ്ങളുടെ ഡ്യൂട്ടി ടൈം മാറി. അതും വൈകുന്നേരം ക്ലാസ് ഉള്ളവർക്കെല്ലാം രാത്രി ഏഴ് മുതൽ രാത്രി 12 വരെ ഡ്യൂട്ടി. കേട്ടപ്പോൾ ഒരു വല്ലായ്മ തോന്നിയെങ്കിലും അതും രസകരമായ അനുഭവമായി. അതിനിടയിലാണ് തവണ പരീക്ഷയുടെ വരവ്. പരീക്ഷ നടക്കുന്ന ഒരു മുറിയിൽ പരിശോധകരായി രണ്ട് അധ്യാപകർ ഉണ്ടാവും.

എ​െൻറ കൂടെ ഒരു മലയാളിയായ ടീച്ചറുമുണ്ട്. ചോദ്യ​േപപ്പറുകൾ എല്ലാം വിതരണം ചെയ്തശേഷം ടീച്ചർ കസേരയിലിരുന്നു. ഞാനും ആദ്യമായി പരീക്ഷാഡ്യൂട്ടി ചെയ്യുകയാണ്. അതി​െൻറ ആവേശവുമുണ്ട്. മുമ്പ് പരീക്ഷ എഴുതുേമ്പാൾ പരിശോധകരുടെ പത്രാസും കുട്ടികളെ കണ്ണുരുട്ടി പേടിപ്പിക്കുന്നതും എല്ലാം ഒാർമയിൽ തെളിഞ്ഞപ്പോൾ ഞാനും ഒന്ന് ത്രില്ലിലായി. കോപ്പിയടിക്കാൻ ആരെങ്കിലും ശ്രമിക്കുന്നു
ണ്ടോ എന്നായി എ​െൻറ നിരീക്ഷണം. ഇല്ല ആരും ‘കുരുത്തക്കേടൊന്നും’ കാട്ടുന്നില്ല. എന്നിരുന്നാലും അവർക്കിടയിലൂടെ ഞാൻ പാത്തും പതുങ്ങിയും നടക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് എ​െൻറ സഹപ്രവർത്തക കസേരയിലിരുന്ന് ചില അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നത് ഞാൻ കാണുന്നത്​. അവർ എഴുേന്നൽക്കാൻ ശ്രമിക്കുന്നു.

ഞാനോടി ചെന്നപ്പോൾ അവരുടെ കണ്ണുകൾ മലർന്നുപോകുകയും വിയർത്തൊഴുകുകയും ചെയ്യുന്നു. ടീച്ചറുടെ ശരീരം വിയർക്കുന്നു. ഞാനാകെ ഇത് കണ്ട് വല്ലാതായി നിന്ന് വിറക്കാൻ തുടങ്ങി. ഇതുവരെ കുട്ടികളെ കണ്ണുരുട്ടി പേടിപ്പിച്ച് നടന്ന ഞാനും കാറ്റത്തെ ഇലപോലെ വിറക്കുന്നത് കണ്ട്​ കുട്ടികൾ അന്തിച്ച് നിന്നു. എന്നാൽ അവരിൽ ചിലർ പെെട്ടന്ന് ഒാടി വന്നു. ടീച്ചറെ താങ്ങുകയും വീശാൻ തുടങ്ങുകയും അറബിയിൽ പരസ്പരം എ​െന്തക്കയോ പറയുകയും ചെയ്തു. ഉടൻ ഒരു ആൺകുട്ടി പുറത്തേക്ക് ഒാടി ഒരു കുപ്പി വെള്ളവുമായി മടങ്ങിവന്നു. അത് ടീച്ചറുടെ മുഖത്ത് കുടയുകയും ബോധം വന്നപ്പോൾ ടീച്ചർക്ക് കുടിക്കാൻ കൊടുക്കുകയും ചെയ്തു. തളർന്ന എന്നെയും ചില കുട്ടികൾ ഒരിടത്തിരുത്തി വെള്ളം തന്നു. കുറച്ച് കഴിഞ്ഞപ്പോഴാണ് എല്ലാം ശാന്തമായത്. ടീച്ചർ ഗർഭിണി ആയിരുന്നു.

റമദാൻ ആയതിനാൽ അവരും ഭക്ഷണ പാനീയം ഒഴിവാക്കിയതാണത്രെ പെെട്ടന്ന് ശരീരം തളരാൻ കാരണം. എന്നാൽ നോമ്പും പരീക്ഷയുടെ ചൂടും അവശരാക്കിയിരുന്ന കുട്ടികൾ ആ സമയത്ത് കാട്ടിയ ജാഗ്രതയും ഇടപെടലുകളും ഞങ്ങൾക്ക് അവരോടുള്ള സ്നേഹവും അടുപ്പവും മതിപ്പും വർധിപ്പിച്ചു. കാര്യം അറിഞ്ഞപ്പോൾ പെൺകുട്ടികൾ എല്ലാ നോമ്പ് ദിനങ്ങളിലും ആ ടീച്ചറോട് ഭക്ഷണം കഴിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയും ആരോഗ്യ കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്യുമായിരുന്നു. നൻമയുടെയും സ്​നേഹത്തി​​െൻറയും കൈത്തിരികളാണ്​ ബഹ്​റൈനികൾ എന്നതി​​െൻറ ഒരു ഉദാഹരണം കൂടിയായി ഇൗ സംഭവം. ആ സംഭവം വർഷങ്ങൾക്കിപ്പുറം ഇൗ റമദാനിലും ഞാൻ ഒാർക്കുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.