???? ????????? ?? ??????

പൊതുമാപ്പ്​ പ്രഖ്യാപിച്ച്​ ബഹ്​റൈൻ; അനധികൃത തൊഴിലാളികൾക്ക്​ സുവർണ്ണാവസരം

മനാമ: ബഹ്റൈനിൽ അനധികൃതമായി തങ്ങുന്ന പ്രവാസി തൊഴിലാളികൾക്ക്​ സുവർണ്ണാവസരമായി പൊതുമാപ്പ്​. രേഖകൾ ശരിയാക്കി ഇവിടെ തന്നെ ജോലി ചെയ്യാനോ പിഴ അടക്കാതെ നാട്ടിലേക്ക്​ തിരിച്ചുപോകാനോ ഇതുവഴി അവസരം ലഭിക്കും. ലേബർ മാർക്കറ് റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ആണ്​ പൊതുമാപ്പ്​ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്​.


വർക്ക്​ പെർമി റ്റ് കാലാവധി കഴിയുകയോ റദ്ദാക്കപ്പെടുകയോ ചെയ്​തവർക്കും സ്​പോൺസറുടെ അടുത്ത്​ നിന്ന്​ മുങ്ങി നടക്കുന്നവർക്കും രേഖകൾ ശരിയാക്കാനുള്ള അവസരമാണ്​ ഇത്​. ഏപ്രിൽ ആദ്യം പ്രാബല്യത്തിൽവന്ന പദ്ധതി ഇൗ വർഷം അവസാനം വരെ തുടരും. മുൻകാലങ്ങളിൽ പ്രഖ്യാപിച്ച പൊതുമാപ്പിന്​ തുല്യമായ നടപടി ആണ്​ ഇതെന്ന്​ എൽ.എം.ആർ.എ ചീഫ്​ എക്​സിക്യൂട്ടീവ്​ ഉസാമ അബ്​ദുല്ല അൽ അബ്​സി ഗൾഫ്​ മാധ്യമത്തോട്​ പറഞ്ഞു.
നിലവിൽ കോടതിയിൽ കേസുള്ളവർ പൊതുമാപ്പി​​െൻറ പരിധിയിൽ വരില്ല. സന്ദർശക വിസയിലെത്തി കാലാവധിക്ക​ുശേഷവും രാജ്യത്ത്​ തങ്ങിയവർക്കും യാത്രാ നി​രോധനം നേരിടുന്നവർക്കും പൊതുമാപ്പിന്​ അപേക്ഷിക്കാൻ കഴിയില്ല.


രേഖകൾ ശരിയാക്കി ബഹ്​റൈനിൽതന്നെ തുടർന്നും ജോലിചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്​ പിഴ അടക്കാതെ ഇതിന്​ അവസരം ലഭിക്കും. നാട്ടിലേക്ക്​ തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവർക്കും പിഴ അടക്കേണ്ടതില്ല. രാജ്യത്ത്​ രേഖകളില്ലാതെ തങ്ങുന്നവർക്കുള്ള ഇൗ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന്​ എൽ.എം.ആർ.എ അറിയിച്ചു.

Tags:    
News Summary - bahrain amnesty-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.