ബഹ്​റൈൻ: ഇന്ത്യൻ മിലിറ്ററി അറ്റാഷെ ബി.ഡി.എഫ്​ കമാൻഡർ ഇൻ ചീഫുമായി കൂടിക്കാഴ്​ച നടത്തി

മനാമ: പുതുതായി നിയമിതനായ ഇന്ത്യൻ മിലിറ്ററി അറ്റാഷെ കേണൽ നൗഷാദ്​ അലി ഖാൻ ബി.ഡി.എഫ്​ കമാൻഡർ ഇൻ ചീഫ്​ ഫീൽഡ്​ മാർഷൽ ശൈഖ്​ ഖലീഫ ബിൻ അഹ്​മദ്​ ആൽ ഖലീഫയുമായി കൂടിക്കാഴ്​ച നടത്തി. പ്രതിരോധ മന്ത്രി ലഫ്​. ജനറൽ അബ്​ദുല്ല ബിൻ ഹസൻ അൽ നു​െഎമി, ചീഫ്​ ഒാഫ്​ സ്​റ്റാഫ്​ ലഫ്​. ജനറൽ ദെയാബ്​ ബിൻ സാഖെർ അൽ നു​െഎമി എന്നിവരും സന്നിഹിതരായിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കമാൻഡർ ഇൻ ചീഫ്​ പ്രശംസിച്ചു. പൊതു താൽപര്യമുള്ള വിഷയങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.