മനാമ: സന്ദർശക വിസയിൽ ബഹ്റൈനിൽ എത്തി നാട്ടിൽ പോകാനാകാതെ വന്നവർക്ക് ആശ്വാസ വാർത്ത. കോവിഡിനെത്തുടർന്നുള ്ള യാത്രാ വിലക്ക് കാരണം നാട്ടിൽ പോകാനാകാതെ വരികയും വിസ കാലാവധി കഴിയുകയും ചെയ്തവരുടെ വിസ കാലാവധി നീട്ടിക്കൊടുക്കാൻ തീരുമാനിച്ചതായി പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറൽ താരിഖ് അൽ ഹസൻ അറിയിച്ചു.
ഒാൺലൈൻ വാർത്താസമ്മേളനത്തിൽ ഗൾഫ് മാധ്യമം ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിസ കാലാവധി നീട്ടുന്നതിന് ആളുകൾ പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. സൗജന്യമായാണ് വിസ കാലാവധി നീട്ടുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചൊവ്വാഴ്ച ചേർന്ന യോഗത്തിലാണ് ഇൗ തീരുമാനം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.