മനാമ: ഫലസ്തീനിലെ അൽ അഖ്സ മസ്ജിദിനു നേരെയുള്ള കൈയേറ്റത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. സൈനികരുടെ സുരക്ഷയോടെയാണ് ഒരുപറ്റം ഇസ്രായേൽ തീവ്രവാദികൾ കഴിഞ്ഞ ദിവസം അൽ അഖ്സയിലേക്ക് അതിക്രമിച്ച് കയറിയത്. ഖുദ്സിന്റെയും അൽ അഖ്സ പള്ളിയുടെയും പവിത്രത ലംഘിക്കാനും അതിന്റെ ചരിത്രപരമായ പ്രാധാന്യത്തിനുമേൽ കൈയേറ്റം ചെയ്യാനുമുള്ള ശ്രമം അങ്ങേയറ്റം ഹീനവും പ്രതിഷേധാർഹവുമാണ്. മുസ്ലിംകളുടെ വിശുദ്ധസ്ഥലങ്ങളുടെ പവിത്രത നശിപ്പിക്കാനുള്ള ശ്രമം ഒരുനിലക്കും അംഗീകരിക്കാൻ കഴിയാത്തതാണ്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാൻ ഇസ്രായേൽ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതായും വിദേശകാര്യ മന്ത്രാലയം വാർത്തകുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.