ഏഷ്യൻ സ്​കൂൾ ഒാർകസ്​ട്ര ഉദ്​ഘാടനം ചെയ്​തു

മനാമ: ഏഷ്യൻ സ്​കൂളിൽ എ.എസ്​.ബി സിംഫണി ഒാർകസ്​ട്രയുടെ ഉദ്​ഘാടനവും സ്​കൂളിൽ നിന്ന്​ ഏറ്റവും മികച്ച മാർക്കുനേടിയ വിദ്യാർഥികൾക്കുള്ള അവാർഡ്​ ദാനവും സ്​കൂളിലെ ഡോ. അബ്​ദുൽ കലാം മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്നു. വെരിറ്റാസ് മീഡിയ ചെയർമാൻ സോമൻ ബേബി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.  അൽ നൂർ ഇൻറർനാഷണൽ സ്​കൂൾ പ്രിൻസിപ്പൽ  ദീപ തൽവാർ, ന്യൂ ഇന്ത്യൻ സ്​കൂളി​​​െൻറ പ്രിൻസിപ്പൽ കെ ഗോപിനാഥമേനോൻ എന്നിവർ സംബന്​ധിച്ചു.

സ്​കൂളി​​​െൻറ സ്ഥാപക ചെയർമാൻ ​േജാസഫ്​ ​തോമസി​​​െൻറ ആശയമാണ്​ സ്​കൂൾ ഓർക്കസ്ട്രയെന്ന് സ്​കൂൾ അധികൃതർ വാർത്തകുറിപ്പിൽ അറിയിച്ചു. 29 കുട്ടികളാണ്​ ഇതിലെ അംഗങ്ങൾ. കീബോർഡ്​, ഗിറ്റാർ, ഡ്രംസ്​, പരമ്പരാഗത സംഗീത ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന കുട്ടികളാണിവർ. ചടങ്ങി​​​െൻറ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു. ചടങ്ങിൽ പ്രിൻസിപ്പൽ മോളി മാമ്മൻ സ്വാഗത പ്രസംഗം നടത്തി. മേഘ മണികണ്​ഠൻ നന്ദി പറഞ്ഞു. 

Tags:    
News Summary - asian school-events-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-01 07:20 GMT
access_time 2024-06-01 06:51 GMT