ഏഷ്യൻ സ്കൂൾ കമ്യൂണിറ്റി ഔട്ട്റീച്ച് ടീം ഡ്രൈ റേഷൻ കിറ്റുകൾ കൈമാറുന്നു
മനാമ: സമൂഹത്തിലെ പിന്നാക്കാവസ്ഥയിലുള്ള അംഗങ്ങളെ സഹായിക്കുന്നതിനായി ഏഷ്യൻ സ്കൂളിന്റെ കമ്യൂണിറ്റി ഔട്ട്റീച്ച് ടീമിൽ നിന്ന് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐ.സി.ആർ.എഫ്) ഡ്രൈ റേഷൻ കിറ്റുകൾ സ്വീകരിച്ചു. സോഹം പണ്ഡിറ്റ് (ചെയ.), ദിയ മിട്ടാജ് (വൈ. ചെയ.), മെറിൻ ജിബി, ശ്രവ്യ തക്കെല്ലപതി, തനിഷ് മുഖർജി എന്നിവരുടെ നേതൃത്വത്തിലുള്ള ആവേശഭരിതരായ ഏഷ്യൻ സ്കൂൾ കമ്യൂണിറ്റി ഔട്ട്റീച്ച് ടീമാണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയത്.
ഏഷ്യൻ സ്കൂൾ കമ്യൂണിറ്റി ഔട്ട്റീച്ച് ടീമിന്റെ ഈ അർത്ഥവത്തായ സംഭാവന അവരുടെ കാരുണ്യത്തെയും സാമൂഹിക ഉത്തരവാദിത്തത്തോടുള്ള ശക്തമായ പ്രതിബദ്ധതയെയും എടുത്തുകാണിക്കുന്നു. ഭക്ഷ്യസഹായം ആവശ്യമുള്ള വ്യക്തികൾക്കും, ഈ മഹത്തായ ലക്ഷ്യത്തിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്കും, ഐ.സി.ആർ.എഫ് ഹെൽപ്പ്ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം: 35990990 അല്ലെങ്കിൽ 38415171.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.