ബഹ്റൈനിൽ എത്തുന്നതിന് മുമ്പ് ഞാൻ കേരളത്തിെൻറ വിവിധ ഭാഗങ്ങളിലെ പള്ളികളിൽ വികാരിയായിന്നു. റമദാനുമായി ബന്ധപ്പെട്ട് മനസിൽ തങ്ങിനിൽക്കുന്ന ചില ഒാർമകളുണ്ട്. കാഞ്ഞിരപ്പള്ളി പാറത്തോട് ഇടക്കുന്നം ഇടവകയിൽ വികാരിയായിരിക്കുേമ്പാൾ പള്ളിക്കാർ ഒരു ഭാഗ്യസമ്മാന പദ്ധതി പ്രഖ്യാപിച്ചു. 100 രൂപയുടെ കൂപ്പണുകൾ വിറ്റഴിക്കുക. തുടർന്ന് നറുക്കെടുപ്പിൽ സമ്മാനം നൽകും. ഒന്നാം സമ്മാനം ഒരു പാഷൻ പ്രോ ബൈക്കായിരുന്നു. സമ്മാനപദ്ധതിയിൽ നിന്നുള്ള ലാഭംകൊണ്ട് പള്ളിയിൽ അച്ചന് താമസിക്കാനുള്ള കോേട്ടജ് നിർമ്മിക്കുക എന്നതായിരുന്നു ലക്ഷ്യം. നാട്ടിൽ എല്ലാ മതക്കാരും ഉള്ളതാണ്.
അവരെല്ലാം കൂപ്പൺ വാങ്ങി. ഒടുവിൽ നറുക്കെടുപ്പ് നടത്തിയപ്പോൾ ഒന്നാം സമ്മാനം ലഭിച്ചത് ഇടക്കുന്നത്ത് അഷറഫ് എന്ന സഹോദരൻ എടുത്ത കൂപ്പണിനായിരുന്നു. വളരെ പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള, വീടുകൾ തോറും നടന്ന് ഇൻസ്റ്റാൾമെൻറ് കച്ചവടം നടത്തുന്ന ചെറുപ്പക്കാരൻ. വിവരം അറിഞ്ഞ് പള്ളിയിൽ എല്ലാവരും സന്തോഷം പ്രകടിപ്പിച്ചു. നടന്ന് കച്ചവടം ചെയ്യുന്ന അഷറഫ് തന്നെയാണ് ബൈക്ക് കിട്ടാൻ അർഹനെന്നും എല്ലാവരും അഭിപ്രായപ്പെടുകയും ചെയ്തു. അടുത്ത ദിവസം ആ സഹോദരൻ എന്നെ വന്നു കണ്ടു. സമ്മാന പദ്ധതിയുടെ ഭാഗമായി കൂപ്പൺ എടുത്തത് സൗഹാർദ്ദത്തിെൻറ ഭാഗമായാണെന്നും എന്നാൽ തനിക്ക് സമ്മാനം സ്വീകരിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടെന്നും വിനയത്തോടെ പറഞ്ഞു. എനിക്ക് അതിശയം തോന്നി.
തങ്ങളുടെ മതത്തിൽ ലോട്ടറിപോലുള്ള നറുക്കെടുപ്പ് പരിപാടികൾ വിലക്കിയിട്ടുണ്ടെന്നും അതിനാൽ ഇൗ ബൈക്ക് സ്വീകരിക്കാൻ കഴിയില്ലെന്നും അഷറഫ് കൂട്ടിച്ചേർത്തു. ഇനിയും പള്ളിയുടെ എല്ലാവിധ പ്രവർത്തനങ്ങൾക്കും തെൻറ കഴിയുന്ന പിന്തുണ ഉണ്ടാകുമെന്ന യുവാവ്, ബൈക്ക് വിറ്റ് രണ്ടുമൂന്ന് പാവങ്ങൾക്ക് വീതിച്ച് നൽകാനും പറഞ്ഞു. എനിക്ക് അത്ഭുതം വർധിച്ചു. ഒരു സൈക്കിളുപോലും സ്വന്തമായി ഇല്ലാതെ, തലച്ചുമടായി സാധനങ്ങളും പേറി കിലോമീറ്ററുകളോളം നടന്ന് കച്ചവടം നടത്തുന്ന ഒരാളാണ് തനിക്ക് സമ്മാനം കിട്ടിയ ബൈക്ക് നിരസിച്ചിരിക്കുന്നത്. ആദർശം പറയുന്നവരെ ധാരാളം ഞാൻ കണ്ടിട്ടുണ്ട്. കാര്യത്തോട് അടുക്കുേമ്പാൾ അവരിൽ പലരും അത് വിഴുങ്ങുന്നതും കണ്ടിട്ടുണ്ട്. എന്നാൽ ഇൗ ആൾ നിലപാടിൽ ഉറച്ചുനിന്നു. ഒടുവിൽ ഒന്നുരണ്ട് പേർക്ക് ബൈക്കിെൻറ പണം വീതിച്ച് നൽകിയാൽ അത് പരാതികൾക്ക് ഇടയാക്കുമെന്ന് കണ്ട് ആ ബൈക്ക് ഞങ്ങൾ പള്ളിക്ക് സംഭാവനയായി കണക്കാക്കി. 2009 ൽ ആയിരുന്നു ഇൗ സംഭവം. അന്ന് ആ ബൈക്കിന് 45450 രൂപ വിലയുണ്ടായിരുന്നു എന്നോർക്കണം.
എനിക്ക് അഷറഫിനോട് കൂടുതൽ ബഹുമാനം തോന്നി. മറ്റ് സമ്മാനം കിട്ടിയ ഞങ്ങളുടെ സഭയിലുള്ളവരെല്ലാം കിട്ടിയ സമ്മാനങ്ങൾ അപ്പോൾ തന്നെ വാങ്ങിക്കൊണ്ടുപോയിരുന്നു. മറ്റൊരു സംഭവം കൂടി പറയാം. ഒരിക്കൽ ഞാൻ മുണ്ടക്കയം കരുനിലത്ത് സെൻറ് ജെയിംസിൽ ജോലി ചെയ്യവെ ഉണ്ടാതാണ്. അതൊരു റമദാൻ കാലമാണ്. ശരിക്കും വേനൽക്കാലം. പ്രദേശത്ത് ജലക്ഷാമം രൂക്ഷമായി. വെള്ളമുള്ള കുറച്ച് കിണറുകളിലേക്ക് മറ്റ് സ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ എത്തി വെള്ളം കോരും. ഞാനും മറ്റ് കിണറുകളെയാണ് ആശ്രയിച്ചത്. എന്നാൽ അവിടെ ഉള്ള ക്രൈസ്തവ വീടുകളിൽ നിന്നും ആറുമണി കഴിഞ്ഞാൽ പുറത്തുനിന്നുള്ളവരെ വെള്ളം കോരാൻ അനുവദിച്ചിരുന്നില്ല. എന്തോ വിശ്വാസത്തിെൻറ പേരിലായിരുന്നു അത്. എെൻറ വിഷമം കണ്ട് പ്രദേശത്തുള്ള തോട്ടുങ്കൽ സൈനുദ്ദീൻ എന്ന സഹോദരൻ പറഞ്ഞു. ‘എെൻറ കിണറ്റിൽ നിന്ന് വെള്ളം കോരിക്കൊള്ളൂ, അല്ലാഹു തന്നതാണ് ഇൗ ജലം. ഏത് സമയത്തും ഇവിടെ നിന്നും ആർക്കും വെള്ളം കോരാം.’ പിന്നീട് ആളുകൾ പല സ്ഥലങ്ങളിൽ നിന്നും രാത്രിയിലും നിരവധി പാത്രങ്ങളിലും ടാങ്കുകളിലും വെള്ളം കോരി
കൊണ്ടുപോകുമായിരുന്നു. അതിൽ സൈനുദ്ദീൻ ഒരുതരത്തിലുള്ള ബുദ്ധിമുട്ടും പ്രകടിപ്പിച്ചില്ല. മറ്റുള്ളവർക്ക് സഹായം നൽകാൻ അയ്യാളെ പ്രേരിപ്പിച്ചത് ദൈവഭക്തിയായിരുന്നു എന്നതിൽ സംശയമില്ല.
റമദാന് എെൻറ പള്ളിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ മുസ്ലീം സഹോദരൻമാർക്ക് െഎക്യദാർഡ്യവുമായി നോമ്പ് പിടിച്ചത് കൂടി ഒാർമയിൽ വരുന്നു. ഇടക്കുന്നം ഇടവകയിലെ ഒാേട്ടാറിക്ഷ തൊഴിലാളികളായിരുന്നു അവർ. നൻമയും സ്നേഹവും വളർത്തുന്ന അത്തരം മനസുകളെ ഇൗ വിശുദ്ധ നാളുകളിൽ ഞാൻ ഒാർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.